ശ്രീകണ്ഠപുരം ∙ ഒടുവിൽ അലക്സ് നഗർ – ഐച്ചേരി റോഡിലെ യാത്രാപ്രശ്നത്തിനു പരിഹാരമാകുന്നു. അലക്സ് നഗറിൽനിന്ന് ഐച്ചേരി വരെയുള്ള റോഡിന്റെ റീ ടാറിങ് പ്രവൃത്തി തുടങ്ങി.
അലക്സ് നഗർ പാലത്തിനൊപ്പം ഈ റോഡും വികസിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനായി 10 വർഷം മുൻപ് എസ്റ്റിമേറ്റ് തയാറാക്കി പാലത്തിന്റെ നിർമാണം തുടങ്ങിയിരുന്നു.
എന്നാൽ കരാറുകാരൻ ഇതു പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു സ്ഥലംവിട്ടു. പിന്നീട് പാലത്തിന്റെ നിർമാണം മറ്റൊരു കരാറുകാരനെ ഏൽപിച്ചു.
അടുത്തിടെ, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി സജീവ് ജോസഫ് എംഎൽഎ അനുവദിച്ച 10 ലക്ഷം കൊണ്ട് ഐച്ചേരി മുതൽ മാപ്പിനിയിൽ പുതുതായി പണിത കലുങ്ക് വരെ 610 മീറ്ററിന്റെ ടാറിങ് നടത്തി.
നഗരസഭ അനുവദിച്ച 10 ലക്ഷം കൊണ്ട് മാപ്പിനി കലുങ്ക് പുനർനിർമിച്ചു. പിന്നീട് നഗരസഭ 5 ലക്ഷം അനുവദിച്ചെങ്കിലും പ്രവൃത്തി നടന്നില്ല.
അടുത്തകാലത്ത് എംഎൽഎ ഇടപെട്ട് പിഡബ്ല്യുഡി അനുവദിച്ച 15 ലക്ഷം,
നഗരസഭ അനുവദിച്ച 10 ലക്ഷം, നേരത്തെ അനുവദിച്ചു പ്രവൃത്തി നടക്കാത്ത 5 ലക്ഷം (എല്ലാം കൂടി 30 ലക്ഷം) എന്നീ ഫണ്ടുകൾ ഉപയോഗിച്ചുള്ള റീ ടാറിങ്ങാണ് ഇന്നലെ തുടങ്ങിയത്. മഴയായതിനാൽ തുടക്കത്തിൽ ഇവിടം നിരത്തി ബലപ്പെടുത്താനാണു തീരുമാനം. മഴ മാറുന്നതോടെ ടാറിങ് നടത്തും.
10 വർഷമായി ഈ റോഡിന്റെ ചില ഭാഗങ്ങൾ പൊട്ടിത്തകർന്നു കിടക്കുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

