ജോസ്ഗിരി ∙ തകർന്നു തരിപ്പണമായതോടെ മലയോര മേഖലയെ പയ്യന്നൂരുമായി ബന്ധിപ്പിക്കുന്ന ജോസ്ഗിരി-രാജഗിരി റോഡിൽ കൂടിയുള്ള വാഹനയാത്ര ദുരിതയാത്രയായി മാറി. റോഡിന്റെ 2 കിലോമീറ്ററോളം ഭാഗം പൂർണമായും തകർന്ന നിലയിലാണ്.
പലയിടങ്ങളിലും ടാർ ചെയ്തതിന്റെ ലക്ഷണം പോലും കാണാനില്ല. ഇതോടെ രാജഗിരിയിൽ നിന്നു ജോസ്ഗിരിയിലേക്കുള്ള വാഹനയാത്ര ഏതുസമയത്തും നിലയ്ക്കാവുന്ന സ്ഥിതിയാണ്.
ചെറുവാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. രാജഗിരി ക്വാറി മുതൽ രാജഗിരി ടൗൺ വരെയുള്ള ഭാഗമാണു പൂർണമായും തകർന്നത്.
അമിത ഭാരവുമായി ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിയതാണു റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി എടുക്കാൻ തയാറാകാത്തതാണു റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്. റോഡ് നിറയെ കുഴികളായതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ല് തെറിച്ചു കാൽനടയാത്രക്കാരുടെ ദേഹത്തു കൊള്ളുന്നതും പതിവാണ്.റോഡ് നവീകരണത്തിനു പണം അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാകാത്തത് ജനരോഷത്തിനിടയാക്കിയിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതസൗകര്യം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

