വൈദ്യുതി മുടക്കം
തളിപ്പറമ്പ്∙ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9–5.
എൻഎച്ച്എമ്മിൽ ഒഴിവുകൾ
നാഷനൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ / ഹോമിയോ സ്ഥാപനങ്ങളിലേക്ക് കരാർ വ്യവസ്ഥയിൽ ആയുർവേദ തെറപ്പിസ്റ്റ് (പുരുഷൻ), ഫിസിയോതെറപ്പി അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 4ന് മുൻപ് അപേക്ഷിക്കണം.
www.nam.kerala.gov.in/careers. 0497 2944145.
പിഎസ്സി അഭിമുഖം
ജില്ലയിലെ തദ്ദേശ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 5നും 6നും കെപിഎസ്സി ജില്ലാ ഓഫിസിൽ നടക്കും. 0497 2700482
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കണ്ണൂർ ∙ കേരള കെട്ടിട
നിർമാണത്തൊഴിലാളി ക്ഷേമബോർഡിന്റെ വിവിധ പെൻഷനുകൾ ലഭിക്കുന്നവർക്ക് ഇവ തുടർന്നും ലഭിക്കാനുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ ഇന്നു മുതൽ ഹാജരാക്കാം. അവസാന തീയതി: ഡിസംബർ 31.
ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം പെൻഷൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, ആധാർ നമ്പർ എന്നിവയും സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

