അടിമാലി ∙ മണ്ണിടിച്ചിൽ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർ തങ്ങളോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇന്നലെ പട്ടിണി സമരം നടത്തി. തുടർന്ന് കലക്ടർ നടത്തിയ ഓൺലൈൻ യോഗത്തിലൂടെ, മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കഴിഞ്ഞ 6 ദിവസമായി ക്യാംപിൽ കഴിയുന്നവർക്ക് ഒരു സഹായവും നൽകാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറായിട്ടില്ല.
ഇതിനിടെ ദുരന്ത മേഖലയിലുള്ള 36 കുടുംബങ്ങളെ റെഡ്സോൺ, ഓറഞ്ച് സോൺ എന്നിങ്ങനെ രണ്ടായി തിരിച്ച് ഓറഞ്ച് സോണിലുള്ള 12 കുടുംബങ്ങളോട് താൽപര്യമുണ്ടെങ്കിൽ തിരികെ വീടുകളിലേക്കു പോകാൻ നിർദേശം നൽകുന്ന ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. ശേഷിക്കുന്ന കുടുംബങ്ങളെ സ്കൂളിൽ നിന്ന് മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനും റവന്യു, പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
ക്യാംപിൽ കഴിയുന്നവർക്ക് ആനുകൂല്യങ്ങളൊന്നും നൽകാതെയുള്ള അധികൃതരുടെ നീക്കമാണ് ദുരിതബാധിതരെ ചൊടിപ്പിച്ചത്.
പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി ഇന്നു രാവിലെ 9.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് കലക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു. റവന്യു – ജലവിഭവ മന്ത്രിമാർ, എംപി, എംഎൽഎ, ദേശീയപാതാ അതോറിറ്റി പ്രതിനിധികൾ, റവന്യു, പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ ഡീൻ കുര്യാക്കോസ് എംപി, എം.എം.മണി എംഎൽഎ എന്നിവർ ഇന്നലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

