മൂന്നാർ ∙ പൂജാ, ദീപാവലി തിരക്കുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ദേശീയപാതയിൽ അനധികൃത പാർക്കിങ്മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട
ചിത്തിരപുരം രണ്ടാം മൈൽ മുതൽ പള്ളിവാസൽ വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ഒരു മാസമായി ദേശീയപാതയിലെ വീതി കൂട്ടൽ പണികൾ നടന്നുവരികയാണ്.
വീതി കൂട്ടലിന്റെ ഭാഗമായി കരാറുകാരന്റെ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നതിനാൽ നിലവിൽ ഇതു വഴി വാഹനങ്ങൾ പതുക്കെയാണ് പോകുന്നത്.എന്നാൽ രണ്ടാം മൈൽ, മൂലക്കട, പള്ളിവാസൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലെത്തുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ദേശീയപാതയോരത്താണ് പാർക്ക് ചെയ്യുന്നത്. ഇതോടെയാണ് ഈ ഭാഗങ്ങളിൽ സ്ഥിരമായി മണിക്കൂറുകളുടെ ഗതാഗത കുരുക്ക് പതിവായിരിക്കുന്നത്.
രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾക്ക് പൊലീസ് സാന്നിധ്യമില്ലാത്തതിനാൽ സഞ്ചാരികളുടെ വാഹനങ്ങളും ടാക്സി വാഹനങ്ങളും സഫാരി ജീപ്പുകളും ദേശീയപാതയോരത്ത് തോന്നുംപടിയാണ് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാർക്കിങ് നിയന്ത്രിക്കാത്തപക്ഷം പൂജ, ദീപാവലി സീസണിൽ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും രണ്ടാം മൈലിൽനിന്നു മൂന്നാറിലെത്താൻ മണിക്കൂറുകൾ വേണ്ടിവരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]