വ്യൂപോയിന്റുകളുടെ തല: ഒട്ടകത്തലമേട്
സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് കുമളിയിലെ ഒട്ടകത്തലമേട്. കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈലിൽ എത്തി അവിടെനിന്ന് തിരിഞ്ഞ് ഈ കുന്നിൻ മുകളിൽ എത്താം.
റോഡ് സഞ്ചാരയോഗ്യമായതിനാൽ കാറിൽ എത്തുന്നവർക്കും സ്വന്തം വാഹനത്തിൽ ഇവിടെ എത്താം. തേക്കടി തടാകത്തിന്റെയും തമിഴ്നാടിന്റെയും ദൃശ്യവും താഴ്വാരത്തെ മനോഹര ദൃശ്യങ്ങളും പ്രധാന ആകർഷണങ്ങളാണ്.
മധുര മനോഹര മൂന്നാർ
അടുപ്പിച്ചുള്ള അവധിയെത്തിയതോടെ ടൂറിസം സീസണു ഗംഭീര തുടക്കം.
മഴ മാറിനിന്നാൽ സഞ്ചാരികളുടെ വരവ് കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. മൂന്നാർ, മാങ്കുളം, ചിന്നക്കനാൽ, രാജാക്കാട്, രാജകുമാരി, പൂപ്പാറ മേഖലകളിൽ റിസോർട്ട് ബുക്കിങ് ഉയർന്നിട്ടുണ്ട്.
1–5 തീയതി വരെയാണ് ഏറ്റവും കൂടുതൽ ബുക്കിങ്. ഈ മാസം അവസാനം മുതൽ ഒരു മാസത്തേക്ക് മൂന്നാറിലെ ഭൂരിഭാഗം മുറികളും മുൻകൂറായി ബുക്കിങ് നടക്കുന്നുണ്ട്.
കാലാവസ്ഥ അനുകൂലമായാൽ മികച്ച സീസൺ ലഭിക്കുമെന്നാണ് റിസോർട്ട്, ഹോട്ടൽ, വ്യാപാരി സമൂഹത്തിന്റെ പ്രതീക്ഷ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് പൂജാ, ദീപാവലി ആഘോഷങ്ങൾക്കായി മൂന്നാറിൽ മുറികൾ ബുക്കു ചെയ്തിരിക്കുന്നത്.
മൂന്നാർ ടൗൺ വിട്ടു മറ്റു മേഖലയിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഗ്രാമീണ മേഖലകളും സന്തോഷത്തിലാണ്. മാങ്കുളം മുതൽ മറയൂർ വരെയുള്ള ഭാഗങ്ങളിൽ സഞ്ചാരികൾ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്ന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് ഭാരവാഹികൾ പറയുന്നു.
മോഹിപ്പിക്കും കാന്തല്ലൂർ
മറയൂർ, കാന്തല്ലൂർ മേഖലയിൽ അവധിക്കാലം ആഘോഷിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
മറയൂർ ശർക്കര, ചന്ദനക്കാട്, ചിന്നാർ വന്യജീവി സങ്കേതം, പാമ്പാർ, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം, ആനക്കോട്ട പാർക്ക്, ഭ്രമരം വ്യൂപോയിന്റ്, പഴം–പച്ചക്കറി തോട്ടങ്ങൾ, തേൻപാറ എന്നിങ്ങനെ നീളുന്നു മേഖലയിലെ ആകർഷണങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിനാൽ തണുത്ത കാലാവസ്ഥയാണ് ഇവിടെ.
ഉപ്പുകുന്നിൽ ആഘോഷം നാളെ
ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോഓപ്പറേറ്റീവ് സൊസൈറ്റി
ലിമിറ്റഡും (ടൂർ കോ) തൊടുപുഴ മർച്ചന്റ് അസോസിയേഷനും ചേർന്ന് നാളെ ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ രാജ്യാന്തര ടൂറിസം ദിനം ആഘോഷിക്കും. ഉച്ചയ്ക്ക് 2.30ന് മങ്ങാട്ടുകവലയിൽനിന്ന് വിനോദ സഞ്ചാര സംഘത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഉപ്പുകുന്ന് പൈതൃക മ്യൂസിയം, തേയിലത്തോട്ടം, അരുവിപ്പാറ, ട്വിലൈറ്റ് വ്യൂ, സന്ധ്യാ നേരത്തു ഗാലക്സി പോയിന്റ് (മുറംകെട്ടിപ്പാറ) എന്നിവിടങ്ങൾ സന്ദർശിക്കും. ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 28 വരെ ഉപ്പുകുന്നിൽ പകുതി ചാർജിൽ കുട്ടികൾക്ക് കുതിര സവാരി നടത്താനും അവസരമുണ്ട്.
ഫോൺ: 7561032065.
ഇടുക്കിയുടെ ഡാർജിലിങ്
സമുദ്രനിരപ്പിൽനിന്ന് 2500 മുതൽ 3000 അടി വരെ ഉയരമുള്ള ഉപ്പുകുന്ന് പ്രദേശം ഡാർജിലിങ് കുന്നുകളോട് സാമ്യമുള്ളതാണ്. തൊടുപുഴയിൽനിന്ന് കരിമണ്ണൂർ– ചീനിക്കുഴി– പെരിങ്ങാശേരി വഴി ഉപ്പുകുന്നിലെത്താം.
ഗ്രാമീണ മേഖലകളുടെ ഭംഗിയും താഴ്വരക്കാഴ്ചകളും വനസൗന്ദര്യവുമെല്ലാം ഈ യാത്രയിൽ ആസ്വദിക്കാം. മൺസൂൺ കാലം ഉപ്പുകുന്നിൽ മനോഹര കാഴ്ചകളാണ് ഒരുക്കുന്നത്.
ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടി പാറ, ഇരുകല്ലുംപാറ എന്നിവയെല്ലാം അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കും. തൊടുപുഴയിൽനിന്ന് രാവിലെ 6.15ന് ഉപ്പുകുന്നു വഴി പാറമടയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
മനമിരിക്കും കസേരപ്പാറ
മേട്ടുക്കുഴിക്കു സമീപത്തെ കസേരപ്പാറ തേടി സഞ്ചാരികളുടെ പ്രവാഹമാണ്.
കുന്തളംപാറ മലയുടെ ഒരുഭാഗത്താണ് ഈ സ്ഥലം. താഴ്വരയുടെ ഭാഗത്തേക്ക് ഉയർന്നു നിൽക്കുന്ന ഒട്ടേറെ കൂറ്റൻ പാറക്കല്ലുകളാണ് ഇവിടുള്ളത്.
ജീവികളുടെയും കസേരയുടെയുമെല്ലാം ആകൃതിയാണ് ഇവയിൽ ചില പാറക്കല്ലുകൾക്കുള്ളത്. അതിൽ കസേരയുടെ മാതൃകയിലുള്ള പാറയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ഇവിടെ നിന്നാൽ കട്ടപ്പനയുടെ വിദൂര ഭംഗി ആസ്വദിക്കാനാകും. അപകടസാധ്യതയുള്ള മേഖല കൂടിയാണിത്.
കട്ടപ്പനയിൽനിന്ന് അമ്പലക്കവല വഴി മാലിക്കു പോകുന്ന റൂട്ടിൽ അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചെത്തുമ്പോൾ ഏലത്തോട്ടത്തിനു നടുവിലൂടെ ഇടത്തേക്കുള്ള വഴിയെ സഞ്ചരിച്ചാൽ ഈ പാറക്കല്ലുകൾ ഉള്ള ഭാഗത്തെത്താം. ബൈക്കിലും ജീപ്പിലുമെല്ലാം സഞ്ചാരികളെത്തുന്നു.
പ്രധാന റോഡിൽനിന്ന് ഒരുകിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാൽ കസേരപ്പാറയുടെ ഭാഗത്ത് എത്താം. ഉപ്പുകുന്നിൽ ആഘോഷം നാളെ
ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോഓപ്പറേറ്റീവ് സൊസൈറ്റി
ലിമിറ്റഡും (ടൂർ കോ) തൊടുപുഴ മർച്ചന്റ് അസോസിയേഷനും ചേർന്ന് നാളെ ഉപ്പുകുന്ന് ഹിൽ സ്റ്റേഷനിൽ രാജ്യാന്തര ടൂറിസം ദിനം ആഘോഷിക്കും.
ഉച്ചയ്ക്ക് 2.30ന് മങ്ങാട്ടുകവലയിൽനിന്ന് വിനോദ സഞ്ചാര സംഘത്തിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഉപ്പുകുന്ന് പൈതൃക മ്യൂസിയം, തേയിലത്തോട്ടം, അരുവിപ്പാറ, ട്വിലൈറ്റ് വ്യൂ, സന്ധ്യാ നേരത്തു ഗാലക്സി പോയിന്റ് (മുറംകെട്ടിപ്പാറ) എന്നിവിടങ്ങൾ സന്ദർശിക്കും.
ടൂറിസം ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 28 വരെ ഉപ്പുകുന്നിൽ പകുതി ചാർജിൽ കുട്ടികൾക്ക് കുതിര സവാരി നടത്താനും അവസരമുണ്ട്. ഫോൺ: 7561032065.
ഉളുപ്പുണിയിലേക്ക് ട്രെക്കിങ്
മൂലമറ്റം കേന്ദ്രമായി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയായ പി4 (പബ്ലിക് പ്ലാറ്റ്ഫോം ഫോർ പ്രോസ്പിരിറ്റി ഓഫ് പീപ്പിൾ) ലോക വിനോദ സഞ്ചാര ദിന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന് നാളെ ഉളുപ്പുണി കവന്തയിലേക്ക് ട്രെക്കിങ് സംഘടിപ്പിക്കും.
രാവിലെ 9ന് മൂലമറ്റത്ത് തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബു ട്രെക്കിങ് ഫ്ലാഗ് ഓഫ് ചെയ്യും. മൂലമറ്റം കെഎസ്ആർടിസി ജംക്ഷൻ വരെയുള്ള ടൂറിസം പദയാത്രക്ക് ശേഷം മേമുട്ടം താഴെ കവലയിൽ നിന്നു 10.45ന് മുന്നൂറോളം അംഗങ്ങളുമായി കവന്തയിലേക്കും ഉളുപ്പുണി പുൽമേട്ടിലേക്കുമുള്ള ട്രെക്കിങ് ആരംഭിക്കും.
1.30ന് ട്രെക്കിങ് സംഘം മൂലമറ്റത്തേക്ക് യാത്ര തിരിക്കും. പി4 കൂട്ടായ്മയിലെ കെ.ആർ.സന്തോഷ് കുമാർ, ആൽവിൻ ജോസ് കല്ലേക്കാവുങ്കൽ, ജോസ് ഇടക്കര, ബിജു പാലക്കാട്ട്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും.
ഫോൺ: 9446864242.
നുരഞ്ഞൊഴുകും വെള്ളച്ചാട്ടങ്ങൾ
പളുങ്കു മണികൾ വിതറുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം സഞ്ചാരികളുടെ മുഖ്യാകർഷണമാണ്. ചട്ടക്കാരി എന്ന മലയാള സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചതോടെയാണു തൊമ്മൻകുത്തിനു പ്രശസ്തിയേറിയത്.
കാടിനു നടുവിലൂടെ ഏഴുകുത്തുകളായാണ് ഇവിടെ പുഴ ഒഴുകിയിറങ്ങുന്നത്. സഞ്ചാരികൾക്ക് വന സൗന്ദര്യം നടന്ന് ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.
ഏറെ അപകട ചരിത്രമുള്ളതിനാൽ പുഴയിലിറങ്ങുന്നത് ഒഴിവാക്കാം.
സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ പാലിച്ചാൽ അപകടമില്ലാതെ കാഴ്ചകൾ ആസ്വദിക്കാം. തൊമ്മൻകുത്തിനു സമീപമുള്ള വെള്ളാരംതോട്ടിലാണ് പാറയിലൂടെ നുരഞ്ഞു പതഞ്ഞു താഴേക്കു പതിക്കുന്ന ആനയാടിക്കുത്ത് വെള്ളച്ചാട്ടം.
ഇടുക്കിയിൽ അപകടസാധ്യത തീരെയില്ലാത്ത ഏക വെള്ളച്ചാട്ടം എന്നാണ് വിശേഷണം. ജൂൺ മുതൽ ഒക്ടോബർ വരെ ജലസമൃദ്ധം.
ജലപാതത്തിന്റെ ചുവട്ടിലിറങ്ങിനിന്ന് കുളിർമ ആസ്വദിക്കാം. തൊമ്മൻകുത്ത് ജംക്ഷനിൽനിന്ന് വണ്ണപ്പുറം റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ആനയടിക്കുത്തിൽ എത്താം.
അഴകിന്റെ രാമക്കൽമേട്
മുഖം മിനുക്കി സുന്ദരിയാവുകയാണ് രാമക്കൽമേട്.
പായൽ പിടിച്ചു നശിച്ചു കിടന്നിരുന്ന കുറുവൻ-കുറത്തി ശിൽപവും വേഴാമ്പൽ ശിൽപവും പെയ്ന്റ് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. ഡിടിപിസിയുടെ നേതൃത്വത്തിൽ മറ്റു നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ആമപ്പാറ ഓഫ് റോഡ് ജീപ്പ് സവാരിക്കു വേണ്ടിയും സഞ്ചാരികൾ രാമക്കൽമേട്ടിൽ എത്തുന്നുണ്ട്. എന്നാൽ, സഞ്ചാരികൾക്കായി പൂർണ സജ്ജമല്ല രാമക്കൽമേട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ടിൽ കലക്ഷൻ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ അപര്യാപ്തമാണ്. പല ഇടങ്ങളിലായി പത്തോളം ശുചിമുറികൾ സ്ഥാപിച്ചെങ്കിലും ഇവയും അപര്യാപ്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]