
യോഗം ഇന്ന്;
ചെറുതോണി ∙ ജില്ലാ വികസന സമിതി യോഗം ഇന്ന് രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിനായി പുറപ്പുഴ സർക്കാർ പോളിടെക്നിക്ക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷ൯ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 28 മുതൽ ഓഗസ്റ്റ് 1 വരെ കോളജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. അതത് ദിവസങ്ങളിൽ രാവിലെ 11നു മുൻപായി കോളജിൽ വന്ന് ഡേ റജിസ്ട്രേഷൻ നടത്തുന്നവരിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ നികത്തും.സ്പോട്ട് അഡ്മിഷന് വരുന്ന അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസും (ജിപേ / എടിഎം), പിടിഎ ഫണ്ട്, കോഷൻ ഡിപ്പോസിറ്റ് (പണമായി) സഹിതം രക്ഷകർത്താവിനൊപ്പം കൃത്യസമയത്ത് ഹാജരാകണം. വേക്കൻസി പൊസിഷൻ അറിയുന്നതിനും വൺടൈം റജിസ്ട്രേഷനും അപേക്ഷാ സമർപ്പണത്തിനും www.polyadmission.org എന്ന സന്ദർശിക്കുക.
ഫോൺ: 04862 242140, 9497655074, 9495659662
വടംവലി മത്സരം
തൊടുപുഴ ∙ ഇടുക്കി ജില്ലാ സീനിയർ പുരുഷ, വനിത വടംവലി മത്സരം ഓഗസ്റ്റ് ഒന്നിന് 11ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ: 94478 76339, 92497 90446.
ജില്ലാ സീനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് നാളെ
തൊടുപുഴ ∙ ജില്ലാ സീനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് നാളെ രാവിലെ 10 മുതൽ തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും. താൽപര്യമുള്ള ടീമുകൾ മുൻകൂട്ടി പേരു റജിസ്റ്റർ ചെയ്യുകയോ, 27ന് രാവിലെ 9ന് സ്റ്റേഡിയത്തിൽ എത്തിയോ റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഡോ.
ബോബു ആന്റണി അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പി, ഫോട്ടോ, സ്പോർട്സ് യൂണിഫോം എന്നിവ കൊണ്ടുവരണം.
ഓഗസ്റ്റ് 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നെറ്റ് ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലയിലെ പുരുഷ, വനിതാ ടീമുകളെ ചാംപ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും. ഫോൺ: 7736216494, 9447753482.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]