
ഊതിച്ചപ്പോൾ ബീപ് ബീപ്, ഡ്രൈവർ ‘ഫിറ്റ്’; എന്നിട്ടും ബസ് ഓടിപ്പിച്ചു, അതും ഡബിൾ ഡെക്കർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ മെഷീനിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയ കെഎസ്ആർടിസി ഡ്രൈവറെ അധികൃതർ ഡബിൾ ഡെക്കർ ബസ് ഓടിക്കാൻ നിയോഗിച്ചു. ഇന്നലെ രാവിലെ വിനോദസഞ്ചാരികളുമായി യാത്ര പുറപ്പെടുന്നതിനു മുൻപാണു സ്റ്റേഷൻ മാസ്റ്റർ ഡബിൾ ഡെക്കർ ബസിലെ 2 ഡ്രൈവർമാർക്കും ബ്രെത്തലൈസർ പരിശോധന നടത്തിയത്.
ഒരാൾ മദ്യപിച്ചതായി തെളിവു ലഭിച്ചു. മെഷീനിൽ നിന്ന് ഇതിന്റെ രസീതും ഉദ്യോഗസ്ഥൻ തെളിവായി എടുത്തു. എന്നാൽ, ഡബിൾ ഡെക്കർ ഓടിക്കാൻ പരിശീലനം ലഭിച്ച മറ്റു ഡ്രൈവർമാർ സ്ഥലത്തില്ലാതായതോടെ ഈ ഡ്രൈവറെത്തന്നെ നിയോഗിക്കുകയായിരുന്നു.