കുമളി∙ പെരിയാർ കടുവ സങ്കേതത്തിൽ മൂന്നാം ഘട്ട കടുവ കണക്കെടുപ്പിന് തുടക്കമായി.
ദേശീയ തലത്തിലുള്ള കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് മൂന്നാം ഘട്ടത്തിൽ ക്യാമറ ട്രാപ്പിങ് ആരംഭിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിർണായക ഘട്ടമാണിത്.
ആദ്യഘട്ടത്തിൽ എട്ടു ദിവസം നീണ്ടുനിന്ന ഫീൽഡ് സർവേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകൾ തിരിച്ചറിഞ്ഞാണ് മൂന്നാം ഘട്ടത്തിലെ തീവ്രമായ ക്യാമറ ട്രാപ്പിങ് . കടുവ സങ്കേതത്തെ 2 ചതുരശ്ര കിലോമീറ്റർ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് നിരീക്ഷണം .
ഇതിൽ പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനിൽ 117 ഗ്രിഡുകളും ഉൾപ്പെടുന്നു.
ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി 2 ക്യാമറകൾ വീതം ആകെ 940 ക്യാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്. മാർച്ച് 27 വരെ തുടർച്ചയായി 30 ദിവസമാണ് ക്യാമറ ട്രാപ്പിങ് നടക്കുക.
ഇതിനു മുന്നോടിയായി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാൻ 4 ദിവസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ ഗ്രിഡുകളിൽ പരിശോധന നടത്തും.
സർവേ പൂർത്തിയാകുന്നതോടെ വിവരങ്ങൾ വിശകലനം ചെയ്ത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമർപ്പിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

