അടിമാലി ∙ മഴ ശക്തമായതിനെ തുടർന്ന് അടിമാലിയിൽനിന്ന് മൂന്നാർ ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം നിരോധിച്ച് ദേശീയപാത അധികൃതർ ബോർഡ് സ്ഥാപിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് ഗതാഗതം നിരോധിച്ചത്. കഴിഞ്ഞ 25ന് രാത്രി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ അടിമാലി ലക്ഷം വീട് കോളനിയിൽ വൻ ദുരന്തമാണുണ്ടായത്.
ഒരാൾ മരിക്കുകയും 8 വീടുകൾ പൂർണമായി നശിക്കുകയും ചെയ്തിരുന്നു.
2 ആഴ്ചയ്ക്കുശേഷം പാതയിലേക്ക് ഇടിഞ്ഞുവീണു കിടന്നിരുന്ന മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചെങ്കിലും പാതയോരത്തെ കട്ടിങ് സൈഡിൽ ഇടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ എൻഎച്ച് എഐ അധികൃതർ കൂട്ടാക്കിയില്ല. ഇതേ തുടർന്ന് മഴ ശക്തമാകുന്ന വേളയിൽ അടിമാലി ടൗണിൽ റോഡ് ബ്ലോക്ക് ചെയ്ത് ഗതാഗതം മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ് അധികൃതർ ചെയ്യുന്നത്.
അടിമാലി മേഖലയിൽ ഇന്നലെ വൈകിട്ട് മഴ ശക്തമായതോടെയാണ് അധികൃതർ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. എന്നാൽ ബസുകളും ചെറു വാഹനങ്ങളും ഇതുവഴി ഇവർ കടത്തിവിടുന്നുണ്ട്.
ഇതിനിടെ ദേശീയപാതയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

