നെടുങ്കണ്ടം∙ കെഎസ്ആർടിസി ഡിപ്പോയ്ക്ക് 3 പുതിയ ബസുകൾ. 2 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസും ഒരു ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അനുവദിച്ചത്.
എം.എം.മണി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നെടുങ്കണ്ടം- കണ്ണൂർ – ചെറുപുഴ റൂട്ടിലാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്.
നെടുങ്കണ്ടം – തിരുവനന്തപുരം സർവീസിനാണ് ഫാസ്റ്റ് പാസഞ്ചർ. റൂട്ടുകളിൽ പുതിയ ബസ് സർവീസ് നടത്തുമെങ്കിലും സമയത്തിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാകില്ല.
ടിക്കറ്റുകൾ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാം.
വിഡിയോ, ഓഡിയോ സൗകര്യങ്ങൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ ഉൾപ്പെടെ യാത്ര ആസ്വാദ്യകരമാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട്. 49 സീറ്റുകളാണുള്ളത്. ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ആർ.മനേഷ്, വെഹിക്കിൾ സൂപ്പർവൈസർ വി.എം.ഷാബു, സൂപ്രണ്ട് ഇൻ ചാർജ് ടി.ജെ.രഞ്ചു എന്നിവർ പ്രസംഗിച്ചു.
വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]