പിഎസ്സി പരിശീലനം
തൊടുപുഴ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയ്നിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് ആറുമാസം ദൈർഘ്യമുള്ള ബിരുദതല പിഎസ്സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നവംബർ 22ന് ആരംഭിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: നവംബർ 21.
0484 2623304.
ജോലി ഒഴിവ്
അടിമാലി∙ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ അഭിമുഖം നടത്തുന്നു. യോഗ്യത: പത്താംക്ലാസ്, പ്ലസ് 2, ഡയാലിസിസ് ടെക്നോളിയിൽ ഡിപ്ലോമ.
കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 28ന് 11ന് ഹാജരാകണം.
04864 222670.
അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പും
പീരുമേട്∙ ഉപ്പുതറ പഞ്ചായത്തിലെ വ്യാപാരികളുടെ 2025 വർഷത്തെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പും 28ന് 10.30 മുതൽ ഒരു മണി വരെ ഉപ്പുതറ വ്യാപാരഭവൻ ഹാളിൽ നടത്തും. മുൻവർഷത്തെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസവും ഫോൺനമ്പറും എഴുതിയ, അഞ്ചു രൂപയുടെ തപാൽ സ്റ്റാംപ് പതിച്ച രണ്ട് കവറുകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാമെന്ന് പീരുമേട് താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.
04869 233084, 8281698056.
ക്ഷേമനിധി ബോർഡ് അംഗത്വം
തൊടുപുഴ∙ കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിലെ അംഗ തൊഴിലാളികളിൽ രണ്ടു തവണയിൽ കൂടുതൽ അംശദായം മുടക്കം വന്ന കാരണത്താൽ അംഗത്വം നഷ്ടമായവർ സർക്കാർ ഉത്തരവ് പ്രകാരമുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തി അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04862 227098.
റബർ ബോർഡ് ധനസഹായം
തൊടുപുഴ∙ 2025 വർഷത്തിൽ റബർക്കൃഷി ചെയ്ത കർഷകർക്ക് റബർ ബോർഡ് ധനസഹായം നൽകും.
റബർ ബോർഡ് വെബ്സൈറ്റിലെ സർവീസ് പ്ലസ് പോർട്ടൽ വഴി 31 വരെ അപേക്ഷ സമർപ്പിക്കാം. 25 സെന്റ് മുതൽ 2.5 ഏക്കർ വരെയുള്ള തോട്ടമുടമകൾക്ക് അർഹതയുണ്ട്.
തോട്ടത്തിന്റെ സ്വയം തയാർ ചെയ്ത പ്ലാൻ, ബാങ്ക് പാസ്ബുക്ക് കോപ്പി, ഉടമസ്ഥാവകാശ രേഖ, തൈകൾ വാങ്ങിയ ബിൽ, കൂട്ടാധാരമുള്ളവർ നോമിനിയുടെ രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 04862 295310.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

