തൊടുപുഴ ∙ ഓടയ്ക്കു മുകളിലെ സ്ലാബ് തകർന്ന് ഇരുമ്പുകമ്പികൾ പുറത്ത്, റോഡിനു കുറുകെ പോകുന്ന ജലവിതരണ പൈപ് പൊട്ടിയ ഭാഗത്ത് ട്രാഫിക് കോണും കല്ലും, കാൽപാദം പെട്ടുപോയേക്കാവുന്ന തരം വിടവുള്ള സ്ലാബുകൾ. മൊത്തത്തിൽ ‘സീൻ’ ആണ് തൊടുപുഴ റോട്ടറി ജംക്ഷന്റെ അവസ്ഥ. നഗരത്തിലെ തിരക്കേറിയ ജംക്ഷനുകളിൽ ഒന്നാണിത്.
സ്ലാബും ഗ്രില്ലും തകർന്നിട്ട് വർഷങ്ങളായി. കമ്പികൾ പുറത്തേക്കു നിൽക്കുന്നതാണ് വലിയ അപകടഭീഷണി.
കൂർത്തുനിൽക്കുന്ന കമ്പികൾ കാൽനടയാത്രർക്കു ഭീഷണിയാണ്. റോഡിന്റെ അവസ്ഥ അപകടങ്ങൾക്കു കാരണമായിട്ടും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
സ്ലാബും ഗ്രില്ലും തകർന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു തടസ്സമാണ്.
ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ സ്ലാബ് ഇളകുന്നതു പതിവാണ്.
കാൽനടയാത്രക്കാർ റോഡ് കടക്കുമ്പോൾ കമ്പികൾ കാലിൽ തട്ടാതിരിക്കാൻ ഭീതിയോടെയാണ് സ്ലാബുകളിൽ ചവിട്ടുന്നത്. ഭാരവാഹനങ്ങൾ ഉൾപ്പെടെ സ്ലാബിനു മുകളിലൂടെ പോകുന്നതിനാൽ തകരുമോയെന്ന ഭയമാണ് യാത്രക്കാർക്ക്.
അമ്പലം ബൈപാസിൽനിന്ന് മൂവാറ്റുപുഴ റോഡിലേക്കു കടക്കാൻ പാഞ്ഞെത്തുന്ന വാഹനങ്ങൾക്ക്, ടാറിങ് നിരപ്പിൽനിന്നു താഴ്ന്നു കിടക്കുന്ന സ്ലാബുകൾ കാണാനാകാത്തതിനാൽ വേഗത്തിൽ തന്നെ ഇതിലേക്കു ചാടും.
വാഹനനിയന്ത്രണം നഷ്ടപ്പെടാൻ ഇതു കാരണമാകുന്നു. ഒട്ടേറെ വാഹനങ്ങൾ പോകുന്ന ജംക്ഷനിൽ വലിയ തിരക്കാണ്.
ബോർഡ് ഇല്ലാത്ത ബസ് സ്റ്റോപ്; വീതി കുറവും
തിരക്കേറിയ ജംക്ഷനായ ഇവിടെ വേണ്ടത്ര വീതി ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം.
അമ്പലം ബൈപാസിൽനിന്നു വരുന്ന ബസുകൾ ജംക്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കു കൂട്ടുന്നു. ഇവിടെ ബസ് സ്റ്റോപ്പിന്റെ ബോർഡ് പോലുമില്ലന്നെതു വേറെ കാര്യം.
തിരക്കേറിയ ഈ ജംക്ഷനിൽ കാൽനടക്കാർക്ക് റോഡ് കടക്കാൻ ഏറെ നേരം കാത്തുനിൽക്കണം.
ട്രാഫിക് പൊലീസ് ഇവിടെയില്ല. സ്ലാബും ഗ്രില്ലും മാറ്റിസ്ഥാപിച്ചിട്ടില്ല.
കെ.എൻ.സുരേന്ദ്രൻ, വ്യാപാരി.
തകർന്ന സ്ലാബ് മാറ്റി റോഡ് ടാർ ചെയ്താൽ തന്നെ ജംക്ഷനിലെ ഭൂരിഭാഗം പ്രശ്നത്തിനും പരിഹാരമാകും. വലിയ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്നതിനാൽ സ്ലാബ് എപ്പോൾ വേണമെങ്കിലും നിലംപൊത്താം.
കെ.എൻ.രവി, വ്യാപാരി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]