തൊടുപുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. രണ്ടിലയും ഓട്ടോറിക്ഷയും മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം തങ്ങളുടെ സ്ഥാനാർഥികൾ തന്നെ വിജയിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രണ്ടില മുഴുവൻ കൊഴിയുമെന്നും ജോസഫ് പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും.
ഇപ്പോൾ എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളും ഭൂരിപക്ഷം നഗരസഭകളും പഞ്ചായത്തുകളും യുഡിഎഫ് വിജയിക്കും.
കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് മത്സരിക്കുന്ന 7 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടുക്കിയിലെ 5 ഡിവിഷനുകളിലും വിജയിക്കുമെന്നും ജോസഫ് പറഞ്ഞു. സ്വർണപാളി മോഷണം നടത്തിയവർ കിറ്റ് കൊടുത്തു ജനങ്ങളെ ഇനിയും കബളിപ്പിക്കാൻ പാടില്ലെന്നും ജോസഫ് പറഞ്ഞു.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ജോസഫ് പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളൊന്നും യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല.
യുഡിഎഫ് വിജയത്തെ പ്രതികൂലമായി ബാധിക്കുന്ന തർക്കങ്ങൾ മുന്നണിയിൽ ഇല്ലെന്നും ജോസഫ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

