37 വർഷമായി ഒളിവിലായിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തി
ചെറുതോണി ∙ഒട്ടേറെ കേസുകളിൽ പ്രതിയായി 37 വർഷമായി ഒളിവിലായിരുന്ന അയ്യപ്പൻകോവിൽ കാഞ്ചിയാർ പാലപ്ലാക്കൽ വീട്ടിൽ മോഹനൻ നായരെ (69) കർണാടകയിൽ നിന്ന് പൊലീസ് കണ്ടെത്തി. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം, ആയുധങ്ങൾ കൊണ്ടുള്ള ദേഹോപദ്രവം ഉൾപ്പെടെയുള്ള കേസുകളിലും ഒട്ടേറെ വനം വകുപ്പ് കേസുകളിലും ഇയാൾ പ്രതിയായിരുന്നു.1988 മുതൽ 37 വർഷമായി ഒളിവിലായിരുന്ന ഇയാളെ കണ്ടെത്തുന്നതിനു ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തുകയായിരുന്നു.
ഒടുവിൽ ഇയാൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തിയതാണ് വഴിത്തിരിവായത്.മൊബൈൽ നമ്പർ പിന്തുടർന്ന പൊലീസ് സംഘം കൂർഗ് ജില്ലയിലെ പൊന്നമ്പെട്ടിനു സമീപമുള്ള സുലുഗോഡ് എന്ന മലമ്പ്രദേശത്ത് എത്തിച്ചേരുകയായിരുന്നു. തിരിച്ചറിയാൻ ഫോട്ടോ പോലും ഇല്ലാത്ത അവസ്ഥയിൽ 37 വർഷം മുൻപുള്ള ഏകദേശ രൂപത്തിൽ നിന്നാണ് അന്വേഷണ സംഘം വിദഗ്ധമായി പ്രതിയിലേക്ക് എത്തിയത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]