
രാജകുമാരി∙ കാട്ടാനയേക്കാൾ കരുണയില്ലാത്തവരായി അധികൃതർ മാറിയതോടെ ചിന്നക്കനാൽ 301 കോളനിയിലെ എമിലി ജ്ഞാനമുത്തുവെന്ന വിധവയ്ക്ക് ജീവിതം ദുഷ്കരമാകുന്നു.ലൈഫ് മിഷനിൽ നിന്ന് വീടുപണിക്കുള്ള ഗഡുക്കൾ കിട്ടാത്തതാണ് പ്രശ്നം. 2023 ഫെബ്രുവരി 20നാണ് എമിലി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട് അരിക്കാെമ്പൻ തകർത്തത്.
പുലർച്ചെ 4ന് എമിലി കിടന്നിരുന്ന കട്ടിലിനോടു ചേർന്നുള്ള ഭിത്തി പൂർണമായും അരിക്കാെമ്പൻ ഇടിച്ചു താഴെയിട്ടു. ഒറ്റയാൻ ഭിത്തിയിൽ കാെമ്പു കാെണ്ട് കുത്തുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ എമിലി വീടിന്റെ മുൻഭാഗത്തേക്ക് ഓടി മാറിയതു കാെണ്ട് മാത്രം കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടി.
സമീപത്തെ വീടുകളിലുള്ളവർ എത്തി ബഹളം വച്ചതോടെയാണ് ആന പിൻമാറിയത്.
അതിനു ശേഷം 2 മാസം കഴിഞ്ഞ് അരിക്കാെമ്പനെ മയക്കു വെടി വച്ചു പിടികൂടി കാടു മാറ്റി. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് വനം വകുപ്പ് തുച്ഛമായ തുകയാണ് അനുവദിച്ചത്.പിന്നീട് ലൈഫ് പദ്ധതിയിൽ പേരും വന്നതോടെ എമിലി ആശ്വസിച്ചു.
2023 ഡിസംബറോടെ വീട് നിർമാണം ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ 2 ഗഡുക്കളായി ഒരു ലക്ഷത്തോളം രൂപ അനുവദിച്ചെങ്കിലും പിന്നീട് ഫണ്ട് അനുവദിച്ചില്ല.
2 വർഷത്തോളമായി സമീപത്തെ ഷെഡിലാണ് എമിലി അന്തിയുറങ്ങുന്നത്. പടുത കാെണ്ട് മറച്ച ഷെഡിൽ ദുരിതജീവിതം നയിക്കുകയാണിപ്പോൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]