തൊമ്മൻകുത്ത് ∙ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തൊമ്മൻകുത്ത് ചപ്പാത്തിന് അടിവശത്ത് അടിഞ്ഞു കൂടിയ ചപ്പുചവറുകളും തടികളും ഇല്ലിക്കമ്പുകളും നീക്കി. തടിയും ചെളിയും തങ്ങി നിന്ന് പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച മനോരമ വാർത്ത നൽകിയിരുന്നു.
ഇതെത്തുടർന്ന് തടികളും തടിക്കഷണങ്ങളും കഴിഞ്ഞദിവസം എടുത്തു മാറ്റി നീരൊഴുക്ക് സുഗമമാക്കി. ഇല്ലിക്കമ്പുകൾ അടിഞ്ഞു കിടക്കുന്നതായി ഒട്ടേറെ പരാതികളാണ് ഉണ്ടായിട്ടുള്ളത്.
എന്നാൽ പുഴയുടെ ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന തടിക്കഷണങ്ങൾ നീക്കിക്കളയാൻ വനം വകുപ്പ് തയാറാകുന്നില്ല എന്ന പരാതിയുമുണ്ട്. തൊമ്മൻകുത്ത് വെള്ളച്ചാട്ടം മുതൽ പല സ്ഥലങ്ങളിലും തടികൾ കെട്ടിക്കിടന്ന് വെള്ളം അഴുകിയ നിലയിലായിരുന്നു.
തൊമ്മൻകുത്ത് വട്ടക്കയം, കുളിക്കടവ്, മണിയൻ സിറ്റി ഭാഗം പല സ്ഥലങ്ങളിലും തടിക്കഷണങ്ങൾ കെട്ടിക്കിടന്ന് വെള്ളം മലിനമാകുന്നുണ്ട്. മഴക്കാലമായാൽ വന മേഖലയിൽ നിന്ന് വരുന്ന തടികളാണ് അടിഞ്ഞു കിടക്കുന്നത്.
ഇതുമൂലം പലയിടങ്ങളിലെ വെള്ളം നിറംമാറി വരികയാണ്. ഇങ്ങനെ കെട്ടിക്കിടക്കുന്ന ചവറുകൾ എടുത്തു മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കരിമണ്ണൂർ പഞ്ചായത്തിന്റെ ഭാഗമായിട്ടാണ് ഈ ചപ്പാത്ത് ഉള്ളത്.
അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

