തൊടുപുഴ ∙ ജില്ലയിലെ 314 ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി. ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.
സിബി ജോർജ് പറഞ്ഞു.
വിളർച്ച, പ്രമേഹം, രക്തസമ്മർദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ എന്നിവയുൾപ്പെടെ 10 തരം പരിശോധനകളും കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളും ഗർഭകാല പരിചരണവും മുലയൂട്ടൽ, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിചരണവും ‘സ്ത്രീ ക്ലിനിക്’ എന്നു പേരിട്ട ഇവിടെ ലഭിക്കും.
ആഴ്ചയിൽ ഒരു ദിവസം പിഎച്ച്സി, സിഎച്ച്സി, എഫ്എച്ച്സി തലങ്ങളിൽ സ്പെഷലിസ്റ്റ് കൺസൽറ്റേഷനും നൽകും.
2026 മാർച്ച് 8 വരെ നീണ്ടുനിൽക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായി അയൽക്കൂട്ട സ്ക്രീനിങ് ക്യാംപുകളും സംഘടിപ്പിക്കും.
ക്യാംപുകളിൽ ശാരീരിക പരിശോധന, ടിബി സ്ക്രീനിങ്, ബിഎംഐ, രക്തസമ്മർദം, ഹീമോഗ്ലോബിൻ എന്നിവയുടെ പരിശോധന, സ്തനാർബുദം, വായിലെ കാൻസർ എന്നിവയ്ക്കുള്ള സ്ക്രീനിങ് തുടങ്ങിയവ നടത്തും.
തുടർചികിത്സ ആവശ്യമുള്ളവർക്ക് വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ എന്നിവരിലൂടെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]