പച്ചക്കറി വിത്തിന് ധനസഹായം:
മറയൂർ ∙ കാന്തല്ലൂർ കൃഷിഭവന്റെ കീഴിൽ ഹൈബ്രിഡ് പച്ചക്കറിക്കൃഷി പദ്ധതിയിൽ വിത്തുകൾ വാങ്ങുന്നതിനു വേണ്ടി ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ വാങ്ങിയതിന്റെ ഒറിജിനൽ ജിഎഎസ്ടി ബിൽ, ആധാർകാർഡ്, സ്ഥലത്തിന്റെ രേഖ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം 30ന് മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കാന്തല്ലൂർ കൃഷി ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
സേനാപതി∙ സേനാപതി മാർ ബേസിൽ വിഎച്ച്എസ്എസിൽ ഒഴിവുള്ള എച്ച്എസ്ടി നാച്വറൽ സയൻസ് തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 22ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
ജോലി ഒഴിവ്
ചെമ്പകപ്പാറ ∙ ഗവ.
ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ നിയമം.
22ന് 11ന് സ്കൂളിൽ അഭിമുഖം. 04868230100.
തൊടുപുഴ∙ ജലനിധി, ജൽജീവൻ മിഷൻ പദ്ധതികളുടെ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെആർഡബ്ല്യുഎസ്എയുടെ ഇടുക്കി റീജനൽ ഓഫിസിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് കമ്മിഷണർമാരെ നിയമിക്കുന്നു. ബിടെക്(സിവിൽ), കുടിവെള്ള മേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
24ന് 10ന് തൊടുപുഴ മാതാ ആർക്കേഡിലെ റീജനൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 04862 220445.
ടാറിങ് മാറ്റി
നെടുങ്കണ്ടം∙ പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്ന് നടത്താനിരുന്ന ആശാരിക്കവല-മന്നാക്കുടി റോഡിന്റെ ടാറിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
കാലാവസ്ഥ അനുയോജ്യമാണെങ്കിൽ 22ന് ടാറിങ് നടത്തുമെന്ന് നെടുങ്കണ്ടം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]