ബൈസൺവാലി (ഇടുക്കി) ∙ സൗഹൃദം ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥിനിയുടെ പിതാവുമായുള്ള വാക്കുതർക്കത്തിനിടെ വിദ്യാർഥി മുളകുസ്പ്രേ പ്രയോഗിച്ചു. അടുത്തുനിന്ന 7 വിദ്യാർഥിനികൾക്കു ശാരീരികാസ്വാസ്ഥ്യം.ബൈസൺവാലി ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർഥിയും കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ പിതാവും തമ്മിൽ ഇന്നലെ രാവിലെ സ്കൂളിനു സമീപത്തെ ബസ് സ്റ്റോപ്പിലാണു വാക്കുതർക്കമുണ്ടായത്.
പെൺകുട്ടിയുടെ പിതാവിനു നേരെ വിദ്യാർഥി മുളകുസ്പ്രേ പ്രയോഗിച്ചപ്പോൾ ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർഥിനികളുടെ മുഖത്തേക്കും പതിച്ചു. ശാരീരികാസ്വാസ്ഥ്യവും ഛർദിയും ഉണ്ടായ 7 വിദ്യാർഥിനികളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ പിതാവിന്റെ മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിയും ഇവിടെ ചികിത്സയിലാണ്.
മകളുമായുള്ള സൗഹൃദത്തെപ്പറ്റി ചോദിക്കാനാണു പെൺകുട്ടിയുടെ പിതാവും മാതാവും സ്കൂളിനു സമീപത്തെ ബസ് സ്റ്റോപ്പിലെത്തിയതെന്നാണു സൂചന. തുടർന്നായിരുന്നു വഴക്കുണ്ടായത്.
പരുക്കേറ്റ രക്ഷിതാക്കൾ രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇരുകൂട്ടരുടെയും വിദ്യാർഥിനികളുടെയും മാെഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് രാജാക്കാട് പാെലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]