
ഇടുക്കി ജില്ലയിൽ ഇന്ന് (19-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുത്ത് പരീക്ഷ 22ന്
മൂന്നാർ∙ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷം 5, 7, 8 ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള എഴുത്ത് പരീക്ഷ 22ന് 10.30ന് സ്കൂളിൽ നടക്കും. 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പങ്കെടുക്കാം. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണം. 9447067684.
എൽപിജി ഓപ്പൺ ഫോറം
തൊടുപുഴ∙ ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഓപ്പൺ ഫോറം 27ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഉപഭോക്തൃ സംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ തുടങ്ങിയവർ പങ്കെടുക്കും.
ജോലി ഒഴിവ്
സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജൂനിയർ ജ്യോഗ്രഫി അധ്യാപക ഒഴിവിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 10.30ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റു