ചെറുതോണി ∙ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന മിനി ബസ് ഇടുക്കി നാരകക്കാനത്തിനു സമീപം അമലഗിരിയിൽ അപകടത്തിൽപെട്ട് 4 കുട്ടികൾ ഉൾപ്പെടെ 26 പേർക്ക് പരുക്ക്. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം.
തിരുവനന്തപുരം ആര്യനാട് നിന്നെത്തിയ 30 അംഗസംഘം സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപെട്ടത്. കാൽവരി മൗണ്ട് സന്ദർശിച്ചതിനു ശേഷം രാമക്കൽമേടിനു പോകുമ്പോഴായിരുന്നു അപകടം.
ഗൂഗിൾ മാപ്പ് നോക്കി പ്രധാന പാത ഒഴിവാക്കിയായിരുന്നു യാത്ര.
കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ബസ് റോഡരികിലെ കട്ടിങ്ങിൽ ഇടിച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. മറുവശം വലിയ കൊക്കയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സീറ്റുകൾ ഇളകി തെറിച്ചാണു യാത്രക്കാർക്ക് പരുക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാർ സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലും പരുക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റുള്ളവരുടെ പരുക്കുകൾ ഗുരുതരമല്ല. ഇടുക്കിയിൽനിന്ന് എത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

