കട്ടപ്പന ∙ കുപ്രസിദ്ധ കുറ്റവാളികളായ അച്ഛനെയും മകനെയും പൊലീസ് സാഹസികമായി പിടികൂടി. കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന കാമാക്ഷി വലിയപറമ്പിൽ ബിജു കുട്ടപ്പൻ(49), മകൻ വിപിൻ ബിജു(പറവ വിപിൻ-25) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം, വാഹനമോഷണം തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതികളാണിവർ.
കഴിഞ്ഞ മാസം 29ന് കട്ടപ്പന തൊവരയാറിലെ വീടിനോടു ചേർന്ന ഏലക്കാ സ്റ്റോറിൽനിന്ന് 1,10,000 രൂപ വില മതിക്കുന്ന 220 കിലോ പച്ച ഏലക്കാ പ്രതികൾ മോഷ്ടിച്ചു കടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവർക്കുമായി തിരച്ചിൽ നടത്തിവരുകയായിരുന്നു. പ്രതികൾ കടന്നുകളയാൻ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെ തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബുവിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്ഐ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തലക്കോട് മേഖലയിൽ പ്രതികളെ വളഞ്ഞു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ മുളക്സ്പ്രേ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു. ഇവർക്കെതിരെ 12 വാറന്റുകൾ നിലവിലുണ്ട്.
ബിജുവിന്റെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 500 മോഷണ കേസുകളുണ്ട്. വിവിധ കേസുകളിലായി 15 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്ത് പീരുമേട് ജയിലിലേക്ക് മാറ്റി.
തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡിലെ എസ്ഐ ഷംസുദ്ദീൻ, എസ്സിപിഒമാരായ ഹരീഷ് ബാബു, ഷാജഹാൻ, സിപിഒ മഹേഷ്, കട്ടപ്പന എസ്എച്ച്ഒ ടി.സി.മുരുകൻ, എസ്ഐ പി.വി.മഹേഷ്, എസ്ഐ ബേബി ബിജു, എസ്സിപിഒ ജോബിൻ ജോസ്, സിപിഒമാരായ അഭിലാഷ്, വിജിൻ, കാമരാജ്, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

