മറയൂർ ∙ മറയൂർ പഞ്ചായത്തിൽ 290 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമി ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.
2001ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇന്ദിരാനഗർ കോളനിയായി പ്രഖ്യാപിച്ച് നേരിട്ടെത്തി പട്ടയം നൽകിയ ഭൂമിയാണ് അനാഥമാകുന്നത്.
ഒരു കുടുംബത്തിന് ഒന്നര ഏക്കർ വീതം ഭൂമിയാണ് നൽകിയത്. വീട് നിർമാണവും ശുദ്ധജല പദ്ധതികളുടെ നിർമാണവും ആരംഭിച്ചെങ്കിലും കാര്യക്ഷമമായി പൂർത്തീകരിച്ചില്ല.
നിർമാണം മുടങ്ങിയ പല വീടുകളും കാടുമൂടി. ട്രൈബൽ ഡവലപ്മെന്റ് പ്രോജക്ട് അധികൃതർക്ക് നിരന്തരം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്.
242 കുടുംബങ്ങൾക്ക് മറയൂരിലും 48 കുടുംബങ്ങൾക്ക് ചിന്നക്കനാലിലുമാണ് ഭൂമി ലഭിച്ചത്.
മറയൂരിൽ അൻപതിലധികം പേർക്ക് ലഭിച്ചത് പാറകൾ നിറഞ്ഞ ഭൂമിയാണ്. ഇതിനാൽ ഇവിടെ കൃഷി ചെയ്യാൻ കഴിയില്ല.
തങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ അഴിമതിയിൽ അവസാനിക്കുകയാണെന്ന് ആദിവാസികൾ പറഞ്ഞു
വന്യമൃഗ ശല്യം
ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ഭാഗത്താണ് ആദിവാസികൾക്ക് ഭൂമി നൽകിയത്. അതിനാൽ കാട്ടാന, കാട്ടുപോത്ത് ഉൾപ്പെടെ ഒട്ടേറെ വന്യമൃഗങ്ങൾ ഇവിടെയെത്തുന്നത് പതിവാണ്.
വന്യമൃഗങ്ങൾ എത്താതിരിക്കാൻ വനംവകുപ്പ് നടപ്പാക്കിയ പദ്ധതിയെല്ലാം ഉപയോഗശൂന്യമായി കിടക്കുകയാണ്.
വെള്ളമില്ല
പാമ്പാർ പുഴയോടുചേർന്ന് കിടക്കുന്ന ഈ ഭൂമിയിൽ വെള്ളമെത്തിക്കാൻ പദ്ധതികൾ നടപ്പാക്കിയിട്ടില്ല. അതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ചിലർ പൈപ്പ് വെള്ളം ഉപയോഗിച്ചാണ് വീടിനു സമീപത്ത് കൃഷി ചെയ്യുന്നത്.
ഇങ്ങനെ ഒട്ടേറെ അപാകതകൾ ഉള്ള സാഹചര്യത്തിൽ പലരും ഭൂമി ഉപേക്ഷിച്ച് പഴയ ആദിവാസി ഉന്നതികളിൽ തന്നെ താമസിച്ചു വരികയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

