മൂലമറ്റം∙ ടൂറിസം സാധ്യതകൾ ഏറെയുള്ള മൂലമറ്റം ത്രിവേണി സംഗമത്തിലെ തൂക്കുപാലം നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം ഒട്ടേറെ ആളുകളാണ് ത്രിവേണി സംഗമവും തൂക്കുപാലവും കാണാനായി എത്തുന്നത്.
മൂലമറ്റത്തിന്റെ ഹൃദയഭാഗത്തുകൂടി കനാൽ ഒഴുകുന്നത് ഇത് ത്രിവേണി സംഗമത്തിലെത്തും. വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളവും നച്ചാറും വലിയയാറിന്റെയും സംഗമമാണ് ത്രിവേണി.
ഒട്ടേറെ ആളുകളുടെ ഇഷ്ടസ്ഥലമാണ് ത്രിവേണി സംഗമം. കനാലിന്റെയും രണ്ടു ആറുകളുടെയും സംഗമസ്ഥാനമായ ഇവിടം എന്നും ജലസമൃദ്ധമാണ്.
ത്രിവേണി സംഗമത്തിലെ തൂക്കുപാലം കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. ഇവിടെ പുതിയ കോൺക്രീറ്റ് പാലം നിർമിക്കാൻ നടപടിയായി.
ഇവിടെ പാലം പണിയുന്നതോടെ തൂക്കുപാലം അപ്രത്യക്ഷമാകും.
ഇത് ത്രിവേണി സംഗമത്തിലെത്തുന്നവരുടെ എണ്ണം കുറയ്ക്കും. ത്രിവേണി സംഗമത്തിൽ അടുത്തയിടെ ഒട്ടേറെ അപകടങ്ങളുണ്ടായതിനാൽ വെള്ളത്തിലിറങ്ങാൻ ആളുകൾ എത്തുന്നില്ല.
ഇതിനുപുറകെ തൂക്കൂപാലം കൂടി അപ്രത്യക്ഷമായാൽ ത്രിവേണിയുടെ ടൂറിസം സാധ്യതകൾക്ക് മങ്ങലേൽപിക്കും. ഇത് ഒഴിവാക്കാൻ ത്രിവേണി സംഗമത്തിന്റെ കാഴ്ച മറയാത്ത രീതിയിൽ തൂക്കുപാലം മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]