മറയൂർ ∙ വിനോദസഞ്ചാരികളും ആദിവാസികളും ആശ്രയിക്കുന്ന കാന്തല്ലൂർ–കുളച്ചിവയൽ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഭ്രമരം വ്യൂ പോയിന്റ് ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴി വാഹനവുമായി വരാൻ സഞ്ചാരികൾ മടിക്കുകയാണ്. നിലവിൽ ഭ്രമരം വ്യൂ പോയിന്റിലേക്ക് ജീപ്പാണ് ആശ്രയം.
കുളച്ചിവയൽ ആദിവാസി ഉന്നതിയിലേക്കും ഈ പാത മാത്രമാണ് ഉള്ളത്. ഇതിനാൽ ഇവിടെയുള്ളവരും യാത്രാദുരിതം അനുഭവിക്കുകയാണ്.
അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]