
അടിമാലി ∙ പീച്ചാടിനു സമീപം പ്ലാമല ഉന്നതിയിൽ കാട്ടാനക്കുട്ടിയുടെ ആക്രമണത്തിൽ വീട്ടമ്മ ഇന്ദിര രാജേന്ദ്രന് (58) പരുക്കേറ്റു. ഇന്നലെ വൈകിട്ട് വീടിനു സമീപം ഏലത്തോട്ടത്തിൽ കായ് എടുക്കുകയായിരുന്ന ഇന്ദിര.
പിറകിലൂടെ എത്തിയ കുട്ടിയാന ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇറക്കത്തിലേക്ക് വീട്ടമ്മ വീണതോടെ കുട്ടിയാന പിന്തിരിഞ്ഞു.
പരുക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു മാസത്തോളമായി കുട്ടിയാന മേഖലയിലുണ്ട്.
മുപ്പതോളം വരുന്ന ആനക്കൂട്ടത്തോടൊപ്പമാണ് കുട്ടിയാന പ്ലാമല, പീച്ചാട് മേഖലയിലെ കൃഷിയിടത്തിൽ എത്തിയത്. കൃഷിയിടത്തിൽ നിന്ന് ആനയെ തുരത്താൻ നടപടി വേണമെന്ന് വനം വകുപ്പ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ച് കുട്ടിയാന ഉന്നതിയിൽ വിലസുകയാണ്.
ഇന്നലെ രാവിലെ പുറ്റുമണ്ണിൽ ബേബി, ഉറുമ്പനാൽ ബെന്നി എന്നിവരുടെ വീട്ടുമുറ്റത്ത് കുട്ടിയാന എത്തിയിരുന്നു. അവിടെ നിന്ന് വീട്ടുകാർ ഓടിച്ചതോടെ ഏലത്തോട്ടത്തിൽ മറഞ്ഞു. വൈകിട്ടോടെ തിരികെ എത്തിയാണ് ഇന്ദിരയെ ആക്രമിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]