
മൂന്നാർ∙ കുറച്ചൊക്കെ മര്യാദ വേണ്ടേ ! നശിക്കുന്നത് കോടിക്കണക്കിന് രൂപ മുടക്കി പണിത കെട്ടിടമാണ്.
മൂന്നാറിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ലേബർ ഓഫിസ് കോംപ്ലക്സ് കെട്ടിടം പ്രവർത്തനം തുടങ്ങാതെ കാടുകയറി നശിക്കുകയാണ്. രണ്ടരക്കോടി രൂപയ്ക്ക് എംജി നഗറിൽ 2 നിലകളിലായി നിർമിച്ച കെട്ടിടത്തിൽ ജനങ്ങൾക്ക് പകരം പ്രവേശിക്കുന്നത് കന്നുകാലികളും തെരുവുനായ്ക്കളുമാണ്.
കോംപ്ലക്സിന് ചുറ്റും സംരക്ഷണഭിത്തിയില്ലാത്തതും ശുദ്ധജല സൗകര്യമില്ലാത്തതുമാണ് ഓഫിസുകൾ തുറക്കുന്നതിന് തടസ്സമെന്നാണ് വകുപ്പിന്റെ വിശദീകരണം. കാടുകയറിക്കിടക്കുന്ന കെട്ടിടം വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രം കൂടിയാണ്.
തൊഴിൽ വകുപ്പിന് കീഴിലുള്ള, പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കെട്ടിടം പണിതത്.
കഴിഞ്ഞ ഒക്ടോബർ 21നാണ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തത്. ഡപ്യൂട്ടി ലേബർ ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഓഫിസ് എന്നിവയാണ് പുതിയ കോംപ്ലക്സിൽ പ്രവർത്തിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
തൊഴിൽ വകുപ്പിൻ്റെ ഓഫിസുകൾ പഴയ മൂന്നാർ മൂലക്കടയ്ക്ക് സമീപമുള്ള സ്വകാര്യ കമ്പനിയുടെ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]