ചെറുതോണി∙ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരണം മൂന്നാം ഘട്ട
അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രശ്നത്തിനു വിവിധ പരിഹാര മാർഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായാണ് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നത്.
3 ഘട്ടമായാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം 16 മുതൽ 30 വരെ ഒന്നാം ഘട്ടവും കഴിഞ്ഞ ഒന്നു മുതൽ ഇന്നുവരെ രണ്ടാം ഘട്ടം നാളെ മുതൽ 30 വരെ മൂന്നാം ഘട്ടവുമായാണ് പരിപാടി നടപ്പാക്കുന്നത്.
വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 29 പഞ്ചായത്തുകളിലാണ് മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി. ഇതിൽ 14 പഞ്ചായത്തുകളിൽ സംഘർഷം തീവ്രമായിട്ടുള്ളതായി വിലയിരുത്തിയിട്ടുണ്ട്.
ഈ പഞ്ചായത്തുകളിൽ നിന്ന് ഒന്നാംഘട്ടത്തിൽ ആകെ 1527 പരാതികൾ ലഭിച്ചു.
സംഘർഷ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് 1317 പരാതി ലഭിച്ചു. ഇതിൽ 768 പരാതികളിൽ പരിഹാരം കണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
എം.എം.മണി എംഎൽഎ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഹൈറേഞ്ച് സർക്കിൾ) കോട്ടയം ഡി.കെ.വിനോദ് കുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് സർക്കിൾ കോട്ടയം ആൻഡ് ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ് കുമാർ, കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]