കുമളി∙ വലിയകണ്ടത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കുമളി- മൂന്നാർ റോഡിൽ കുമളിയിൽനിന്ന് ഒരു കിലോമീറ്റർ മാറിയുള്ള വളവിലാണ് തുടർച്ചയായി അപകടങ്ങൾ നടക്കുന്നത്.
വെള്ളിയാഴ്ച രാത്രി ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന ബിബിൻ ജോയി (37) മരിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ ഇതേ സ്ഥലത്ത് അപകടത്തിൽപെട്ട യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇതു കൂടാതെ ഒട്ടേറെ ചെറു വാഹനങ്ങളും അപകടത്തിൽപെട്ടിട്ടുണ്ട്. യാത്രക്കാർക്ക് ഗുരുതര പരുക്കുകൾ ഇല്ലാത്ത ഇത്തരം അപകടങ്ങൾ ആരും കാര്യമാക്കാറില്ല.
എന്നാൽ ഈ ഭാഗത്തെ റോഡിൻ്റെ പ്രത്യേകത മൂലം വളവ് തിരിഞ്ഞു വരുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകും.
പൊതുമരാമത്ത് വകുപ്പ് ഓഫിസിൽനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ അപകടങ്ങൾ നടന്നിട്ടും കാരണം അന്വേഷിക്കാനോ റോഡിൻ്റെ അപാകത പരിഹരിക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. മുന്നറിയിപ്പ് ബോർഡു പോലും ഈ ഭാഗത്തില്ല.
റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാഹുല്യവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കുമളി മുതൽ അമരാവതി സ്കൂളിന് മുൻഭാഗം വരെ 2 കിലോമീറ്റർ ഭാഗത്തെ വാഹന പാർക്കിങ് അപകടകരമായ വിധത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]