
ഇടുക്കി ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് വ്യാപക മഴ.
∙കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് .
ജോലി ഒഴിവ്
മൂന്നാർ∙ മൂന്നാർ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ അധ്യാപക ഒഴിവ്. അഭിമുഖം 19ന് 10ന് നടക്കും. 04865232989.
നെടുങ്കണ്ടം∙ കൂട്ടാർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള ഹയർസെക്കൻഡറി വിഭാഗം സുവോളജി, ജ്യോഗ്രഫി, സീനിയർ വിഭാഗത്തിൽ മാത്സ്, ഫിസിക്സ്, ഹിന്ദി, ജൂനിയർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 26ന് 2ന് ഹാജരാകണം. 9961022098, 9446904024.
കുമളി∙ ഗവ.ട്രൈബൽ യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് (ഹിന്ദി) ഫുൾ ടൈം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് 2.30ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. 9447421596.
സ്വരാജ്∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് 11ന് നടക്കും. 04868 259204, 9447039096.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ നെടുങ്കണ്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ നെടുങ്കണ്ടം ടൗൺ പരിധിയിൽ രാവിലെ 8 മുതൽ 4 വരെ വൈദ്യുതി തടസ്സപ്പെടും.
കട്ടപ്പന കമ്പോളം
ഏലം: 2150-2300
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 400
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 220, ചുക്ക്: 250
ഗ്രാമ്പൂ: 750, ജാതിക്ക: 260
ജാതിപത്രി: 1250-1650
കൊക്കോ വില അടിമാലി മാർക്കറ്റ്
കൊക്കോ: 90
കൊക്കോ ഉണക്ക: 320
മുരിക്കാശേരി മാർക്കറ്റ്
കൊക്കോ: 100
കൊക്കോ (ഉണക്ക): 340