
വണ്ണപ്പുറം∙ ടൗണിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി. ഹൈറേഞ്ച് കവലയിലുള്ള ലൈറ്റ് കേടായതിനെ തുടർന്ന് ഒരുമാസം മുൻപാണ് ഇത് നന്നാക്കിയത്.
നന്നാക്കി പതിനഞ്ചു ദിവസം പിന്നിടുന്നതിനു മുൻപേ തന്നെ ഇതു കേടായി. ഇതോടെ രാത്രി ആയാൽ ടൗൺ ഇരുട്ടിൽ മുങ്ങും. കടകൾ അടച്ചു വ്യാപാരികൾ പോകുന്നതോടെ ടൗൺ പൂർണമായും ഇരുട്ടിലാകുന്നതാണ് സ്ഥിതി.
രാത്രി ബസ് ഇറങ്ങുന്നവരും ബസ് കാത്തു നിൽക്കുന്നവരും ഇരുട്ടിൽ നിൽക്കേണ്ടിവരുന്ന സാഹചര്യമാണ്.
അതുപോലെ നാൽപതേക്കർ എസ് വളവിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് വാഹനം ഇടിച്ചു തകർത്തു. ഇതോടെ ഇതും തെളിയുന്നില്ല.
വണ്ണപ്പുറം ചേലച്ചുവട് റോഡിൽ നാൽപതേക്കർ എസ് വളവിലെ ലൈറ്റാണ് കഴിഞ്ഞ ദിവസം ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു തകർക്കുകയായിരുന്നു. ഇവിടെയുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നതാണ് ലൈറ്റ്. പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ഇത് പണിതത്.
ലൈറ്റ് ശരിയാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]