മലയോര ഹൈവേയുടെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞ് വീട്ടുമുറ്റത്ത് പതിച്ചു
കട്ടപ്പന ∙ കനത്ത മഴയിൽ മലയോര ഹൈവേയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട്ടുമുറ്റത്ത് പതിച്ചു. അപകടം ഒഴിവായി.
നരിയമ്പാറ കണ്ടത്തിങ്കൽ ജിനു ജോർജിന്റെ വീടിനു സമീപത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
ഈ സമയം ജിനുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കല്ലും മണ്ണും വീടിന്റെ ഭാഗത്തേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടുമുറ്റത്തേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോഴാണ് അപകടം കണ്ടത്. തുടർന്ന് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിക്കുകയായിരുന്നു.
മഴ പെയ്താൽ കൽക്കെട്ടിന്റെ കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയുള്ളതിനാൽ ജിനുവും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറി. മലയോര ഹൈവേയുടെ ടാറിങ്ങിന്റെ അരികിൽ കോൺക്രീറ്റ് ചെയ്തശേഷം രണ്ടാഴ്ച മുൻപ് ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു.
ഇതിന്റെ തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നില്ല. ടാറിങ്ങിനു സമീപം ഐറിഷ് ഓട
മാതൃകയിൽ കോൺക്രീറ്റ് ചെയ്ത ഭാഗം തുളച്ചാണ് തൂണ് നാട്ടിയത്. ഈ ഭാഗത്തുകൂടി വെള്ളമിറങ്ങിയാണ് സംരക്ഷണഭിത്തി ഇടിഞ്ഞതെന്നാണ് ആരോപണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]