മൂന്നാർ ∙ മധ്യവേനലവധിക്കാലം ആഘോഷിക്കാനായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറിൽ സന്ദർശകരുടെ തിരക്ക് വർധിച്ചത്.
കേരളത്തിൽനിന്നുള്ളവരാണ് ഭൂരിഭാഗവും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരും എത്തുന്നുണ്ട്.
മലയാളികളിൽ ഭൂരിഭാഗവും ഏകദിന സന്ദർശകരാണ്.
സന്ദർശകരുടെ വരവ് എത്തിയതോടെ ഗതാഗതക്കുരുക്കും വ്യാപകമായി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ഫ്ലവർ ഗാർഡൻ, ചിത്തിരപുരം രണ്ടാം മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ സന്ദർശക തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ സ്ഥലങ്ങളിലും മൂന്നാർ ടൗണിലും ഗതാഗതക്കുരുക്കും പതിവായി. രാജമല, ഫ്ലവർ ഗാർഡൻ, ബ്ലോസം പാർക്ക്, ഗവ.
ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

