തൊടുപുഴ ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ല് ഭാഗത്ത് ശനിയാഴ്ച മൂന്നു പേരെ ആക്രമിച്ച് പരുക്കേൽപിച്ച് നാട്ടിൽ ഭീതി പരത്തിയ കാട്ടുപോത്ത് കാടുകയറി എന്ന നിഗമനത്തിൽ വനംവകുപ്പ്. ശനിയാഴ്ച രാവിലെ മഞ്ചിക്കല്ലിനു സമീപം ഒലിവിരിപ്പിൽ രണ്ടു പേരെയും വൈകിട്ട് ഏഴാനിക്കൂട്ടത്ത് ഒരാളെയും ആക്രമിച്ച കാട്ടുപോത്തിനായുള്ള തിരച്ചിൽ ഇന്നലെ രാവിലെയും തുടർന്നു.
ശനിയാഴ്ച രാത്രി ഏഴിന് പോത്തിനെ തട്ടക്കുഴ കമ്പനിപ്പടി വാവൽക്കോടു ഭാഗത്ത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇവിടെ നിന്നാണ് രാവിലെ തിരച്ചിൽ തുടങ്ങിയത്.
കോതമംഗലം ഡിഎഫ്ഒ സൂരജിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. കാൽപാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിൽ പോത്ത് പരിയാരം കാരമണ്ണു ഭാഗത്തു കൂടി വേളൂർ കൂപ്പിലേക്ക് കടന്നു പോയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ എൽദോസ്, പഞ്ചായത്ത് അംഗങ്ങളായ നൈസി ഡെനിൽ, പ്രിൻസ് ജോർജ്, തൊടുപുഴ റേഞ്ച് ഓഫിസർ റിജോ സാമുവൽ എന്നിവർക്കൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

