
ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ടൗണാണ് ആനച്ചാൽ.എന്നാൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ 2 പഞ്ചായത്തുകളും ക്രിയാത്മക നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതോടെ മണിക്കൂറുകളോളം ഇവിടെ ഗതാഗതസ്തംഭനം തുടർക്കഥയായി.വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചു വരുന്നതാണ് ആനച്ചാലിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണം. കൊച്ചി– ധനുഷ്കോടി ദേശീയപാതയിലൂടെ ഇരുട്ടുകാനത്ത് എത്തുന്ന സഞ്ചാരികളും മറ്റും മൂന്നാറിലേക്കുള്ള യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് ആനച്ചാൽ, ചിത്തിരപുരം, ചെകുത്താൻമുക്ക് റോഡാണ്.
ഇതോടൊപ്പം ഇടുക്കിയിൽ നിന്ന് വെള്ളത്തൂവൽ, ആനച്ചാൽ വഴിയാണ് സഞ്ചാരികളും മറ്റ് യാത്രക്കാരും മൂന്നാറിലേക്ക് എത്തുന്നത്.ഇവർ താമസ സൗകര്യം തിരഞ്ഞെടുക്കുന്നത് ആനച്ചാലിനു പരിസരത്തുള്ള റിസോർട്ടുകളും കോട്ടേജുകളുമാണ്.ഇത്രയേറെ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം ടൗണിൽ ഇല്ലാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.അവധി ദിവസങ്ങളിലാണ് കുരുക്ക് രൂക്ഷമാകുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നടപടിയില്ലാത്ത സാഹചര്യം പ്രശ്നങ്ങൾ സങ്കീർണമാകാൻ ഇടയാക്കുകയാണ്.