ഉപ്പുതറ ∙ ഫണ്ട് അനുവദിച്ച്, ടെൻഡർ നടപടി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും കിഴുകാനം ഈട്ടിപ്പടി-മുല്ല റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള ജോലികൾ വൈകുന്നു. ഇതിനെതിരെ 12ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസ് പടിക്കൽ സമരം ആരംഭിക്കാനാണ് മുല്ല ഉന്നതി നിവാസികളുടെ തീരുമാനം.
റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞവർഷമാണ് ജില്ലാ പഞ്ചായത്തിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്.
നടപടികൾ പൂർത്തിയാക്കിയെങ്കിലും കരാറുകാരൻ പണികൾ ആരംഭിക്കാൻ വൈകുന്നു എന്നാണ് നാട്ടുകാരുടെ പരാതി. വിദ്യാവാഹിനി വാഹനം എത്താത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടെന്ന് ഊരുമൂപ്പൻ ബിനോയി കരുണൻ പറയുന്നു.
വേനൽ ശക്തമായാൽ ജലക്ഷാമം രൂക്ഷമാകും.
ആ സമയത്ത് കോൺക്രീറ്റ് ജോലികൾക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. ഇക്കാര്യങ്ങൾ കരാറുകാരനെ അറിയിച്ചിട്ടും മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന്നാണ് ആരോപണം.
പ്രശ്ന പരിഹാരം തേടി ഊരുമൂപ്പന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം ടോണി തോമസിന് നിവേദനം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

