
1500 പാക്കറ്റ് പുകയില ഉൽപന്നം പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം∙ നെടുങ്കണ്ടത്തു നിന്ന് 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. നെടുങ്കണ്ടം- കാക്കരവിളയിൽ വിജയകുമാറിന്റെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് പാൻ മസാലയായ ഹാൻസ് പിടികൂടിയത്. നെടുങ്കണ്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഹാൻസ് കണ്ടെടുത്തത്. കമ്പത്തു നിന്നെത്തിക്കുന്ന പാൻമസാല വില കൂട്ടി കേരളത്തിൽ വിൽക്കുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. 60,000 രൂപ വില വരുന്ന പുകയില ഉൽപന്നമാണ് പിടിച്ചെടുത്തത്. കേസെടുത്ത് പിഴയീടാക്കി. ഉടുമ്പൻചോല എക്സൈസ് സിഐ ജി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.