
കൊച്ചി ∙ കശ്മീരിന്റെ ശരത്കാലഭംഗി കാണാൻ ഇത്രയും അസുലഭ സന്ദർഭം കൈവരുമെന്ന് മലയാള മനോരമ ഓഫിസിലെത്തുമ്പോൾ സുമ മുരളി കരുതിയിരുന്നില്ല. ഏലൂരിൽ നിന്ന് ഫാക്ടിലെ റിട്ട.ജീവനക്കാരനായ ഭർത്താവ് മുരളിക്കൊപ്പം മലയാള മനോരമ – ഫോർച്യൂൺ ടൂർസ് ‘കശ്മീരം ’പരിപാടിയിലെത്തിയ സുമയുടെ പേരാണ് നിറഞ്ഞ കയ്യടിക്കിടയിലെ നറുക്കെടുപ്പിലൂടെ നടി നീന കുറുപ്പ് ആദ്യമെടുത്തത്.ഭീകരാക്രമണത്തെ തുടർന്ന് നിറംമങ്ങിയ കശ്മീർ ടൂറിസത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയും പ്രമുഖ ട്രാവൽ കമ്പനിയായ ഫോർച്യൂൺ ടൂർസും ചേർന്നൊരുക്കിയ ‘ കശ്മീരം ’പരിപാടിയിലേക്ക് ആയിരത്തോളം യാത്രാചിത്രങ്ങളാണ് വായനക്കാരിൽ നിന്ന് ലഭിച്ചത്.
ഇതിൽ അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 10 പേരെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിൽ 3 പേർക്ക് ഫോർച്യൂൺ വഴി സൗജന്യമായി കശ്മീർ സന്ദർശിക്കാൻ അവസരം ലഭിച്ചു.സുമ മുരളിക്കൊപ്പം കുമ്പളങ്ങി സ്വദേശി രൂപേഷ് ഗിരീഷ്, കെപിഎംജിയിലെ ഉദ്യോഗസ്ഥൻ കൂത്താട്ടുകുളം സ്വദേശി ജോൺ ജോയി എന്നിവരാണ് കശ്മീർ യാത്രയ്ക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനൽ റൗണ്ടിലെത്തിയ മറ്റ് 7 പേർക്ക് 10,000 രൂപയുടെ ഫോർച്യൂൺ ട്രിപ്പ് വൗച്ചറുകൾ ഫോർച്യൂൺ ടൂർസ് ചെയർമാൻ ബാസ്റ്റിൻ ജോസഫും നീന കുറുപ്പും ചേർന്ന് സമ്മാനിച്ചു.
20 വർഷമായി കശ്മീരിലേക്ക് യാത്രക്കാരെ അയയ്ക്കുന്ന ഫോർച്യൂൺ, കശ്മീരിന്റെ വളർച്ച അടുത്തു നിന്നു കണ്ട
സ്ഥാപനമാണെന്ന് ബാസ്റ്റിൻ ജോസഫ് ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തിനു ശേഷം കശ്മീരിലേക്കുള്ള പാക്കേജിൽ ക്രമാനുഗതമായ വളർച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ബിസിനസ് എഡിറ്റർ എൻ.ജയചന്ദ്രൻ, മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബി.ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]