ചെല്ലാനം ∙ സ്കൂട്ടറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് എട്ടു വയസ്സുകാരൻ മരിച്ചു.
ചെല്ലാനം കാളിപ്പറമ്പിൽ ജൂഡിന്റെ മകൻ എനോയ് ജൂഡാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ചെല്ലാനം ബസാർ പാലത്തിനു സമീപമായിരുന്നു അപകടം.
കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. എനോയിയെ ഇടിച്ച ബസ് മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർത്തു.
ആലുവ – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീനന്ദ’ ബസാണ് അപകടമുണ്ടാക്കിയത്. എരമല്ലൂർ സാന്താക്രൂസ് സ്കൂൾ വിദ്യാർഥിയാണ് എനോയ്.
മാതാവ്: ചിന്നു. സംസ്കാരം പിന്നീട്.
സംസ്കാരം ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

