കൊച്ചി ∙ കാപ്പിയുടെ കുടുംബത്തിൽപ്പെട്ട പുതിയ ഇനം സസ്യത്തെ പശ്ചിമ ഘട്ടത്തിൽ കണ്ടെത്തി.
ഇടുക്കി ജില്ലയിലെ ദേവികുളത്തു നിന്നാണ് ഈ പുതിയ ഇനം ഗവേഷകർ കണ്ടെത്തിയത്. ‘ഒഫിയോറൈസാ എക്കൈനേറ്റ’ എന്നു പേരിട്ട
സസ്യത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം സ്വീഡനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര പ്രസിദ്ധീകരണമായ ‘നോഡിക് ജേണൽ ഓഫ് ബോട്ടണി’യിൽ പ്രസിദ്ധീകരിച്ചു.
പി.ജെ. എബിൻ (തേവര സേക്രഡ് ഹാർട്ട് കോളജ്), ശ്രീഹരി എസ്.
നായർ (എറണാകുളം സെന്റ് തെരേസാസ് കോളജ്), ജോബി പോൾ (തൃശൂർ സെന്റ് തോമസ് കോളജ്) എന്നീ ബോട്ടണി അധ്യാപകരുടേതാണു കണ്ടെത്തൽ. അതീവ ജൈവ വൈവിധ്യ പ്രാധാന്യമുള്ള ചോലവനങ്ങളോടു ചേർന്നാണു ഈ സസ്യം കാണുന്നത്.
കാപ്പിയുടെ കുടുംബമായ റൂബിയേസിയയിൽപ്പെടുന്നതും കാൻസർ പ്രതിരോധത്തിനും വിഷ ചികിത്സയിലും ഉപയോഗിക്കുന്നതുമായ ചെടികൾ ഉൾപ്പെടുന്ന ഒഫിയോറൈസാ ജനുസ്സിൽപ്പെടുന്നതാണു പുതിയ സസ്യം. പുതിയ ചെടിയുടെ ഔഷധ സാധ്യതകളെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്തുന്നതായി ഗവേഷകർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]