പിറവം∙മൂന്നര വർഷം നീണ്ട യാത്രാ ദുരിതത്തിനു പരിഹാരമായി മുളക്കുളം– പെരുവംമൂഴി റോഡ് നിർമാണത്തിനു ടെൻഡർ നടപടികൾ പൂർത്തിയായി..
റോഡിൽ അപകടാവസ്ഥയിലുള്ള കലുങ്കുകളും പാലങ്ങളും നവീകരിക്കുന്നതുൾപ്പെടെ ആവശ്യങ്ങൾക്കായി 157 കോടി രൂപയുടെ എസ്റ്റിമേറ്റ് റീബിൽഡ് കേരള ഉന്നതതല യോഗത്തിൽ നേരത്തെ അവതരിപ്പിച്ചിരുന്നതായി അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.സഞ്ചാരയോഗ്യമല്ലാതായ റോഡിൽ അപകടാവസ്ഥയിൽ ഉള്ള കുഴികൾ നികത്തുന്നതിനാണ് ആദ്യ പരിഗണന. മഴ മാറിയാലുടൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ലാണു 98 കോടി രൂപയോളം മുതൽ മുടക്കിൽ കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം ആരംഭിച്ചത്.
18 മാസമായിരുന്നു നിർമാണ കാലാവധി. കെഎസ്ടിപി ക്കായിരുന്നു നിർമാണ ചുമതല.22 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങൾ ഉയർത്തി ടാറിങ്ങും കോൺക്രീറ്റും പൂർത്തിയാക്കുന്നതിനും അപകടാവസ്ഥയിലായ ചെറു കലുങ്കുകളും പാലങ്ങളും നവീകരിക്കുന്നതിനുമായിരുന്നു ലക്ഷ്യം.
കിഴുമുറി, മുളക്കുളം വളപ്പിൽപടി ഉൾപ്പെടെ പ്രദേശങ്ങൾ ഉയർത്തേണ്ട ഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ 1 വർഷത്തിനു ശേഷം നിർമാണം നിലച്ചു.
ഭാഗികമായി പൊളിച്ച കലുങ്കുകളും പാലങ്ങളും കൂടുതൽ അപകടാവസ്ഥയിലായി.മഴക്കാലത്തു വെള്ളക്കെട്ടും ചെളിയും,വേനൽകാലത്തു പൊടിശല്യവും മൂലം യാത്രക്കാരും റോഡിന്റെ ഓരത്തു താമസിക്കുന്നവരും ക്ലേശത്തിലായിരുന്നു.
കോട്ടയം ജില്ലയിൽ നിന്നുഎംസി റോഡിനു സമാന്തരമായി പരിഗണിക്കുന്ന റോഡിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെയുള്ളിടങ്ങളിലേക്കുള്ള യാത്രക്കാരാണ് കടന്നുപോകുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]