
കൊച്ചി∙ മഴയായാലും വെയിലായാലും വൈറ്റില ഹബ്ബിലെത്തുന്നവരുടെ ദുരിതത്തിനു കുറവില്ല. മഴയത്ത് ചെളിയും വെള്ളക്കെട്ടുമായിരുന്നു വില്ലനെങ്കിൽ മഴ മാറി തെളിഞ്ഞതോടെ ആ ചെളി പൊടിയായി മാറുന്ന അവസ്ഥയാണു ഹബ്ബിൽ. പുതിയ ഇന്റർലോക് കട്ടകൾ വിരിക്കാൻ മാസങ്ങളായി ഹബ്ബിനകം പൊളിച്ചിട്ടിരിക്കുകയാണ്.
മഴ തുടങ്ങിയതോടെ പണി പൂർണമായി നിലയ്ക്കുകയായിരുന്നു.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ബസുകൾ കയറിയിറങ്ങുന്ന ഹബ്ബിൽ ഒരു ദിവസം ആയിരക്കണക്കിനു യാത്രക്കാരാണു വന്നുപോകുന്നത്. കെഎസ്ആർടിസി പ്രൈവറ്റ് ബസുകൾ ഒരുപോലെ വൈറ്റില ഹബ്ബിനെ ആശ്രയിക്കുന്നു.
മെട്രോ, വാട്ടർ മെട്രോ എന്നിവിടങ്ങളിലേക്കു പോകാനുള്ള യാത്രക്കാരും ഇവിടെയെത്താറുണ്ട്. ഇവരെല്ലാം രണ്ടു ദിവസത്തോളമായി പൊടി ശല്യം സഹിക്കുകയാണ്.
ഹബ്ബിലെ വ്യാപാരികളെയും പൊടി ശല്യം വലയ്ക്കുന്നു.
ഭക്ഷണശാലകളിലേക്കും മറ്റും പൊടി കയറുന്നതിനാൽ ആഹാരസാധനങ്ങൾ ചീത്തയാകുന്നു. ഹബ്ബിൽ ദിവസം മുഴുവൻ പൊടി ശ്വസിച്ച് ഇരിക്കേണ്ടി വരുന്നതിനാൽ പലർക്കും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭയുടെ വാഹനം ഇന്നലെ ഉച്ചയോടെ ഹബ്ബിലെത്തി വെള്ളം തളിച്ച് പൊടി ഒതുക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ ടാങ്കർ പോയി മിനിറ്റുകൾക്കുള്ളിൽ റോഡ് പഴയതുപോലെയായെന്നു കടയുടമ എം.പി.രത്തൻ പറയുന്നു. ‘അര മണിക്കൂർ നിന്നാൽ തന്നെ പലർക്കും ശ്വാസം മുട്ടലും ചുമയും തുടങ്ങും. സ്റ്റാൻഡിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ പലരും മാസ്ക് പോലുമില്ലാതെ വരുന്നുണ്ട്.
ഒരു ബസ് കയറിയിറങ്ങിയാൽ പിന്നെ കുറച്ചു സമയത്തേക്ക് ഒന്നും കാണാനാകില്ല.’ – യാത്രക്കാരിൽ ചിലർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]