വരാപ്പുഴ ∙ വാട്ടർ മെട്രോ സർവീസിനായി കടമക്കുടി പഞ്ചായത്തിലെ പാലിയംതുരുത്ത്, വലിയ കടമക്കുടി, നോർത്ത് മുളവുകാട് ദ്വീപുകളിലെ ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടൻ നടക്കുമെന്നു കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.വൈപ്പിൻ നിയോജക മണ്ഡലത്തിൽ കൊച്ചി നഗരവുമായി ചേർന്നു കിടക്കുന്ന ദ്വീപുകളിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉൾനാടൻ ടൂറിസം സാധ്യതകളുടെ വികസനവുമാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.
ഫോർട്ട്കൊച്ചി, എറണാകുളം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കു വാട്ടർ മെട്രോയിലൂടെ മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ, വരാപ്പുഴ തുടങ്ങിയ ദ്വീപുകളിലേക്കു എളുപ്പം എത്താൻ കഴിയുമെന്നതും പ്രത്യേകതയാണ്.ഇതോടൊപ്പം ദ്വീപുകളിലെ വിവിധ മെട്രോ ടെർമിനലുകളിലേക്കു നഗരത്തിൽ നിന്നും വിമാനത്താവളത്തിൽ നിന്നും ബസ് സർവീസുകൾ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.മുളവുകാട്, പൊന്നാരിമംഗലം, മൂലമ്പിള്ളി, ചരിയംതുരുത്ത്, ചേന്നൂർ, പിഴല, കോതാട്, എളങ്കുന്നപ്പുഴ, തുരുത്തുംകടവ് തുടങ്ങിയ സ്ഥലങ്ങളിലും മെട്രോ ടെർമിനലുകൾ നിർമിക്കുന്നതിന്റെ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

