പിറവം ∙ പേപ്പതി–വെളിയനാട് റോഡിൽ വെളിയനാട് ഗവ. യുപി സ്കൂളിനു സമീപം ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പ് തകർന്നു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.
വെളിയനാട് സംഭരണിയിൽ നിന്നു വട്ടപ്പാറ ഭാഗത്തേക്കു പോകുന്ന 200 എംഎം വ്യാസമുള്ള ആസ്ബറ്റോസ് പൈപ്പാണു തകർന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദത്തിൽ പൈപ്പ് പൊട്ടി ആയിരക്കണക്കിനു ലീറ്റർ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്നു റോഡിൽ മുട്ടൊപ്പം വെള്ളം ഉയർന്നു.പിന്നാലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകി എത്തി.
പുറ്റുങ്കൽ റെജിയുടെ പലചരക്കു സ്റ്റേഷനറി കടയിലും ഹെവിൻ ഗ്രേസിന്റെ സ്റ്റേഷനറി കടയിലും വെള്ളം കയറി.
റെജിയുടെ കടയിൽ അരി ഉൾപ്പെടെ പലചരക്കു സാധനങ്ങൾ കുതിർന്നു നശിച്ചു. പുതിയ ഫ്രിജും തകരാറിലായി.
70000 രൂപയുടെ നഷ്ടം നേരിട്ടതായി റെജി പറഞ്ഞു.
ബാങ്ക് വായ്പ എടുത്തു തുടങ്ങിയ കടയാണിത്. ഹെവിൻ ഗ്രേസിന്റെ കടയിൽ നോട്ടുബുക്ക്, പേപ്പർ തുടങ്ങിയവ വെള്ളം കയറി നശിച്ചു. 3 പതിറ്റാണ്ടോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പാണു ഇൗ ഭാഗത്തു ശുദ്ധജല വിതരണത്തിന് പ്രയോജനപ്പെടുത്തുന്നത്.
നാളുകളായി മണ്ണിനടിയിൽ കിടന്നു ഇവയ്ക്കു രൂപമാറ്റം സംഭവിച്ചതു മൂലം ജലത്തിന്റെ മർദം താങ്ങാൻ കഴിയാത്തതാണു പൈപ്പ് തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചകളിലും മറ്റു പലയിടത്തും പൈപ്പ് തകർന്നിരുന്നു.
കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പേപ്പതി–വെളിയനാട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടെ തുടർച്ചയായി പൈപ്പ് പൊട്ടുന്നത് റോഡിന്റെ തകർച്ചയ്ക്കും വഴിയൊരുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

