തിരുമാറാടി∙ പഞ്ചായത്തിൽ റൈസ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം (ആർഎസ്ജിപി) വാളിയപ്പാടം പാടശേഖരത്തിൽ ആരംഭിച്ചു. കർഷകർക്ക് ഗുണമേന്മയുള്ള വിത്ത് സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും സംസ്ഥാന സീഡ് ഡവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർ വഴി നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ നെല്ല് വിത്തുകൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി റജിസ്റ്റർ ചെയ്ത ഉൽപാദകരായ കർഷകർക്ക് വിത്ത് സൗജന്യമായി നൽകും.
കർഷകർ ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള നെല്ല് വിത്തുകൾ നിശ്ചിത വിലയ്ക്ക് സീഡ് ഡവലപ്മെന്റ് അതോറിറ്റി സംഭരിക്കുകയും നെൽക്കൃഷിക്കായി വിതരണം ചെയ്യുകയും ചെയ്യും. പഞ്ചായത്തിൽ 5 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
വാളിയപ്പാടം പാടത്ത് ഞാറു നട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.
ജോർജ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ രമ മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു.
പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് സൗജന്യമായി നാനോ യൂറിയയും നാനോ ഡിഎപിയും വിതരണം ചെയ്തു.
പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭാ രാജ് , കൃഷി ഓഫിസർ സി.ഡി. സന്തോഷ്, കാർഷിക വികസന സമിതി അംഗങ്ങളായ ജേക്കബ് ജോൺ, ബേബി പുതിയ കുന്നേൽ, പാടശേഖരസമിതി ഭാരവാഹികളായ സിറിയക് ജോൺ, എം.കെ.
രമണൻ, ഏലിയാസ് പുതുശേരി, ജോർജ് മാളികയിൽ, കെ.എം. ഏലിയാസ്, അസിസ്റ്റന്റ് അഗ്രികൾചർ ഓഫിസർ സിബി അഗസ്റ്റിൻ, സി.വി.
ബിനോയ്, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

