കാക്കനാട് ∙ ചെറിയ തുക നിക്ഷേപിച്ചു കുടിവെള്ളം കുപ്പികളിലും ജാറുകളിലും നിറയ്ക്കാനായി തൃക്കാക്കര നഗരസഭ സ്ഥാപിച്ച ‘ഡ്രിങ്കിങ് വാട്ടർ എടിഎം’ ഉദ്ഘാടനത്തിന് ഒരുങ്ങി. ഒരു രൂപയ്ക്ക് ഒരു ലീറ്റർ വെള്ളം ലഭ്യമാക്കുന്ന എടിഎം (എനി ടൈം വാട്ടർ മെഷിൻ) കൗണ്ടർ പാലച്ചുവട് അമ്പലപ്പാറ റോഡിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പൊതു കിണറിലെ വെള്ളം രണ്ടു തലങ്ങളിൽ ശുചീകരിച്ചാണ് എടിഎം കൗണ്ടറിലെ സംഭരണിയിൽ നിറയ്ക്കുന്നത്.
കിണറിലെ വെള്ളം പ്രാഥമിക ശുചീകരണത്തിനു ശേഷം 10,000 ലീറ്റർ ശേഷിയുള്ള ഓവർ ഹെഡ് സംഭരണിയിലേക്ക് എത്തിക്കും. ഇവിടെ നിന്ന് എടിഎം കൗണ്ടറിലെ 500 ലീറ്റർ സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത് ആർഒ പ്ലാന്റ് വഴി ശുചീകരിച്ചാണ്. ഈ കൗണ്ടറിലാണ് ആവശ്യക്കാർക്ക് വെള്ളമെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. എടിഎം സംഭരണിയിലെ വെള്ളം തീരുമ്പോൾ തനിയെ ശുചീകരിച്ചു സംഭരണി നിറയ്ക്കാൻ സംവിധാനമുണ്ട്.
നാണയങ്ങൾ ഇട്ട
ശേഷം വെള്ളമെടുക്കാനുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുക. വാട്ടർ എടിഎമ്മിന്റെ തുടർ നടത്തിപ്പിനു പ്രത്യേക സമിതി രൂപീകരിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം ഗൂഗിൾ പേ വഴി പണം നൽകി വെള്ളം ശേഖരിക്കാനുള്ള സംവിധാനം വരും. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം കുപ്പികളിൽ നിറച്ചു കൊണ്ടുപോകാമെന്നതാണ് വാട്ടർ എടിഎമ്മിന്റെ സവിശേഷതയെന്ന് നഗരസഭാധ്യക്ഷ രാധാമണി പിള്ളയും വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

