മൂവാറ്റുപുഴ ∙ പായിപ്രയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. രാവിലെ ആരാധനാലയങ്ങളിലും സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളെയും സ്ത്രീകളെയും ഉൾപ്പെടെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചതോടെ പഞ്ചായത്ത് ജനപ്രതിനിധികൾ തെരുവുനായ ശല്യം അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി.
ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സുകന്യ അനീഷും പഞ്ചായത്തംഗം എം.സി. വിനയനുമാണു പരാതി നൽകിയത്.
പഞ്ചായത്തിലെ തൃക്കളത്തൂർ, കാവുംപടി, സൊസൈറ്റിപ്പടി മേഖലയിലാണ് തെരുവു നായ ശല്യം രൂക്ഷമായിരിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും എല്ലാം ഇവ കൂട്ടമായി എത്തുകയാണ്.
തെരുവുനായ്ക്കളെ ഇവിടങ്ങളിൽ നിന്നു തുരത്താൻ ശ്രമിച്ചാൽ ആക്രമണത്തിനു മുതിരുന്നതായാണ് പരാതി. പഞ്ചായത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതിക്കായി ഫണ്ട് ചെലവഴിക്കുന്നുണ്ടെങ്കിലും തെരുവുനായ്ക്കൾ പെറ്റുപെരുകുകയാണ്.
വടവുകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എബിസി സെന്ററിലേക്കാണു പഞ്ചായത്തിൽ നിന്നു തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടുപോയി വന്ധ്യംകരണം നടത്തുന്നത്.
എന്നാൽ വർഷങ്ങളായി ഇവിടെ തെരുവുനായ്ക്കളെ പിടികൂടുകയോ വന്ധ്യംകരണം നടത്തുകയോ ചെയ്യുന്നില്ലെന്നും ഇതാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമായതെന്നും ആണ് ആക്ഷേപം.തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

