മട്ടാഞ്ചേരി∙ വെർച്വൽ അറസ്റ്റിന്റെ പേരിൽ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷ് മനസരൻ നാഗ്രികറാണ് (50) അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്നാണ് എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
സന്തോഷിനെ മട്ടാഞ്ചേരിയിൽ എത്തിച്ചു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനിക്കാണ് പണം നഷ്ടമായത്.
മണി ലോണ്ടറിങ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരിൽ മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് പ്രതികൾ പല തവണകളായി പണം തട്ടിയെടുക്കുകയായിരുന്നു.
മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവസുബ്രഹ്മണ്യം എന്നിവർക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടമ്മയുടെ വാട്സാപ് നമ്പറിലേക്ക് സന്തോഷിന്റെ ഫോൺ നമ്പറിൽ നിന്ന് വിഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. എഎസ്ഐകെ.വി.
മാത്യു, സീനിയർ സിപിഒമാരായ വി.ഡി.ധനീഷ്, എം.സി. സുബിത്ത്, ടി.എസ് സുധീഷ്, സിപിഒ കെ.എസ്.
ഫെബിൻ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]