ഇരുമ്പനം∙ ഇരുമ്പനത്ത് തുടർച്ചയായ രണ്ടാം ദിനവും അപകടം. ഇന്നലെ രാവിലെ കടത്തുകടവ് ഭാഗത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞു.
സംഭവത്തിൽ ആർക്കും പരുക്കില്ല. കടത്തുകടവ് റോഡ് വലിയ ടാങ്കർ ലോറികളുടെ പാർക്കിങ് കേന്ദ്രമായി മാറിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
വീടുകളുടെ മുൻവശത്തെ റോഡിൽ വലിയ ലോറികൾ പാർക്ക് ചെയ്ത നിലയിലാണ്. നാട്ടുകാർക്ക് ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇതിനെതിരെ വാർഡ് കൗൺസിലറോട് നിരന്തരം പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കൂടാതെ റെയിൽവേ മേൽപാലത്തിന്റെ ഒരു വശത്തെ മുഴുവൻ ലൈറ്റുകളും അണഞ്ഞിട്ട് മാസങ്ങളേറെയായി.
ഇരുമ്പനത്ത് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വഴിവിളക്ക് ഉടൻ തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് തടയാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികൾ നടത്തുമെന്നും നാട്ടുകാർ പറഞ്ഞു. ഇക്കാര്യത്തിൽ തൃപ്പൂണിത്തുറ പൊലീസ്, മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]